ഓവലില്‍ ഓസീസിന് കാര്യങ്ങള്‍ അത്ര സുഖകരമല്ല! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ആത്മവിശ്വാസം കൂടും

By Web TeamFirst Published Jun 1, 2023, 5:05 PM IST
Highlights

ഓവലില്‍ കളിച്ച 38 ടെസ്റ്റുകളില്‍ ഏഴ് തവണ മാത്രമാണ് ഓസീസ് ജയിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ രണ്ട് ടെസ്റ്റില്‍ മാത്രമാണ് ഓസീസിന് ഓവറില്‍ ജയിക്കാന്‍ സാധിച്ചത്.

ഓവല്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. അടുത്ത ബുധനാഴ്ച്ച ഓവലിലാണ് മത്സരം. എന്നാല്‍ ഓവലില്‍ അത്ര സുഖകരമായ ഓര്‍മകളല്ല ഓസീസിന്. 140 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓസീസ് ഓവലില്‍ ആദ്യ ടെസ്റ്റ് പോലെ. ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയായിരുന്നത്.

ഓവലില്‍ കളിച്ച 38 ടെസ്റ്റുകളില്‍ ഏഴ് തവണ മാത്രമാണ് ഓസീസ് ജയിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ രണ്ട് ടെസ്റ്റില്‍ മാത്രമാണ് ഓസീസിന് ഓവറില്‍ ജയിക്കാന്‍ സാധിച്ചത്. ഇന്ത്യക്കും അത്ര നല്ല രാശിയല്ല ഓവല്‍. രണ്ട് മത്സരങ്ങള്‍ മാത്രമങ്ങള്‍. ഏഴ് സമനില വഴങ്ങിയപ്പോള്‍ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടു.

എന്നാല്‍ 2021ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓവലില്‍ ജയിച്ചിരുന്നു. അന്ന് 157 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓവലില്‍ ജയിച്ചത്.

ഐപിഎല്ലിനെ വെല്ലാനൊരു ലീഗില്ല, മത്സരങ്ങളുടെ എണ്ണം ഉയര്‍ന്നേക്കും; സന്തോഷ വാര്‍ത്തകളുമായി അരുണ്‍ ധുമാല്‍

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്മിത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്, രവിചന്ദ്രന്‍ അശ്വന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

click me!