ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകനായി റിഷഭ് പന്ത്, ആദായ നികുതിയായി അടച്ചത് റെക്കോര്‍ഡ് തുക

Published : Jul 25, 2026, 01:53 PM IST
Rishabh Pant

Synopsis

തൊട്ടുമുൻ സാമ്പത്തിക വർഷത്തിൽ നൽകിയതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് പന്ത് ഇത്തവണ അടച്ചത്. കഴിഞ്ഞ വർഷം 10.5 കോടി രൂപ മുന്‍കൂര്‍ നികുതി അടച്ചാണ് പന്ത് സംസ്ഥാനത്തെ പട്ടികയിൽ ഒന്നാമതെത്തിയത്.

ഡെറാഡൂൺ: ഐപിഎല്ലിലും ഇന്ത്യൻ ജേഴ്സിയിലും നിറം മങ്ങിയെങ്കിലും വരുമാനത്തില്‍ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഉത്തരാഖണ്ഡിൽ നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി അടച്ച വ്യക്തിഗത നികുതിദായകനെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായനികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 23.84 കോടി രൂപയാണ് റിഷഭ് പന്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയിനത്തിൽ മാത്രം നൽകിയത്.

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വർദ്ധനവ്

തൊട്ടുമുൻ സാമ്പത്തിക വർഷത്തിൽ നൽകിയതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് പന്ത് ഇത്തവണ അടച്ചത്. കഴിഞ്ഞ വർഷം 10.5 കോടി രൂപ മുന്‍കൂര്‍ നികുതി അടച്ചാണ് പന്ത് സംസ്ഥാനത്തെ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത്തവണ നികുതി തുക 23.84 കോടിയായി കുത്തനെ ഉയർന്നു. ബി.സി.സി.ഐ വാര്‍ഷിക കരാര്‍, ഐപിഎൽ പ്രതിഫലം, അന്താരാഷ്ട്ര മത്സര ഫീസ്, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് പന്തിന്‍റെ പ്രധാന വരുമാന സ്രോതസ്സുകൾ.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലുള്ള റൂർക്കിയിലാണ് റിഷഭ് പന്ത് ജനിച്ചത്. ക്രിക്കറ്റ് പരിശീലനത്തിന്‍റെ ഭാഗമായാണ് റിഷഭ് പന്ത് ഡൽഹിയിലേക്ക് മാറിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ പിന്നീട് മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിലെ അനിവാര്യ സാന്നിധ്യമായി റിഷഭ് പന്ത് വളർന്നു. എന്നാല്‍ ഐപിഎല്ലിലും ഇന്ത്യൻ ടീമിലും സമീപകാലത്തെ മോശം ഫോം റിഷഭ് പന്തിന് തിരിച്ചടിയാണ്. ഐപിഎല്ലിലെ റെക്കോര്‍ഡ് ലേല തുകയായ 27 കോടി രൂപക്ക് ലക്നൗ സൂപ്പര്‍ ജയന്‍റ്സിലേക്ക് പോയ റിഷഭ് പന്ത് ഇത്തവണ പ്രതിഫലം 15 കോടിയായി കുറച്ച് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്തിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യൻ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റിഷഭ് പന്തിന ക്യാപ്റ്റനെന്ന നിലയില്‍ ലക്നൗവിനായും തിളങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ പ്രതിഫലം വെട്ടിക്കുറച്ച് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് റിഷഭ് പന്ത് ഇന്ത്യക്കായി ഇനി കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേക് ശർമ പുറത്തേക്ക്?, സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യിൽ പകരക്കാരനാവാൻ ശ്രേയസിന്‍റെ വിശ്വസ്തൻ; സാധ്യതാ ഇലവൻ
റൺസിനേക്കാളും വിക്കറ്റിനേക്കാളും പ്രധാനം മനോഭാവം; ഡ്രസ്സിങ് റൂമിൽ പുതിയ പുരസ്കാരം അവതരിപ്പിച്ച് ലക്ഷ്മൺ, ആദ്യ വിജയി തിലക് വ‍ർമ