രോഹിത് ഇല്ലെങ്കില്‍ അവന്‍ നായകനാവട്ടെ, റിഷഭ് പന്തിന് പക്വതയില്ലെന്ന് മുന്‍ പാക് താരം

By Gopalakrishnan CFirst Published Jun 27, 2022, 8:02 PM IST
Highlights

രോഹിത് കളിച്ചില്ലെങ്കില്‍ റിഷഭ് പന്ത് ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവരിലൊരാളാകും ഏജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്.

ബര്‍മിങ്ഹാം: വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ ആരു നയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രോഗമുക്തനായി  തിരിച്ചെത്തിയില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍  ജസ്പ്രീത് ബുമ്രയോ റിഷഭ്  പന്തോ ഇന്ത്യയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ റിഷഭ് പന്തിനെ രോഹിതിന് പകരം നാകനാക്കരുതെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് താരമായ ഡാനിഷ് കനേരിയ.

പന്തിന് ക്യാപ്റ്റനാവാനുള്ള പക്വതയില്ലെന്ന് വ്യക്തമാക്കിയ കനേരിയ രോഹിത്തിന്‍റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മുന്‍ നായകന്‍ വിരാട് കോലി ഒരിക്കല്‍ കൂടി നായകനാവട്ടെയെന്നും വ്യക്തമാക്കി. ക്യാപ്റ്റനാവാനുള്ള പക്വത റിഷഭിനില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നയിച്ചപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ പന്ത് ദയനീയമായി പരാജയപ്പെട്ടിരുന്നു. അതുപോലെ ക്യാപ്റ്റന്‍സിയുടെ ഭാരം അയാളുടെ ബാറ്റിംഗിനെയും ബാധിച്ചു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരാ ടെസ്റ്റില്‍ പന്തിനെ ക്യാപ്റ്റനാക്കരുതെന്നും കനേരിയ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു, ലോകകപ്പിന് മുമ്പ് പുതിയ നായകനെ തേടി ഇംഗ്ലണ്ട്

പന്തിന് പകരം വിരാട് കോലിയുടെ പേര് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് എനിക്ക് അത്ഭുതം. പന്തിന്‍റെയും ബുമ്രയുടെയും പേരുകള്‍ മാത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ ദീര്‍ഘനാളായി കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയുടെ പേരു പോലും ആരും പറയുന്നില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം വിരാട് കോലിയെ വീണ്ടും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുക എന്നതാണ്. രോഹിത് അവസാന കളിക്കുമെന്ന് തന്നെയാണ് ഇപ്പോഴും തന്‍റെ പ്രതീക്ഷയെന്നും കനേരിയ പറഞ്ഞു.

അന്ന് ഫൈനലില്‍ തോറ്റു, ഇന്ന് കിരീടം; മധ്യപ്രദേശിന്റെ രഞ്ജി വിജയത്തില്‍ കോച്ച് ചന്ദ്രകാന്തിന് ചിലത് പറയാനുണ്ട്

രോഹിത് കളിച്ചില്ലെങ്കില്‍ റിഷഭ് പന്ത് ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവരിലൊരാളാകും ഏജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

click me!