വീണ്ടും പറയിപ്പിച്ച് ഇംഗ്ലീഷ് കാണികള്‍; സിറാജിന് നേര്‍ക്ക് പന്ത് വലിച്ചെറിഞ്ഞു, അസ്വസ്ഥനായി കോലി

By Web TeamFirst Published Aug 26, 2021, 10:57 AM IST
Highlights

ഏത് തരം പന്താണ് സിറാജിന് അരികിലേക്ക് എറിഞ്ഞതെന്നും താരത്തിന്‍റെ ശരീരത്തില്‍ ഇത് കൊണ്ടോയെന്നും വ്യക്തമല്ല

ലീഡ്‌സ്: ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് നേരേ കാണികളില്‍ ഒരാള്‍ പന്തെറിഞ്ഞതായി വെളിപ്പെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആദ്യദിനത്തെ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് റിഷഭിന്‍റെ വാക്കുകള്‍. ഏത് തരം പന്താണ് സിറാജിന് അരികിലേക്ക് എറിഞ്ഞതെന്നും താരത്തിന്‍റെ ശരീരത്തില്‍ ഇത് കൊണ്ടോയെന്നും വ്യക്തമല്ല. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നൽകിയതായി അറിവില്ല. 

'ആരോ ഒരു പന്ത് സിറാജിന് നേരെ എറിഞ്ഞതായാണ് ഞാന്‍ കരുതുന്നത്. അതിനാൽ നായകന്‍ വിരാട് കോലി അസ്വസ്ഥനായിരുന്നു. നിങ്ങള്‍ക്ക് പറയാനുള്ളതെന്തും ചാന്തിലൂടെ ആവാം. എന്നാല്‍ ഫീല്‍ഡര്‍മാര്‍ക്കെതിരെ എന്തെങ്കിലും എറിയുന്നത് ക്രിക്കറ്റിന് നല്ലതല്ല എന്ന് കരുതുന്നു'- ആദ്യ ദിവസത്തെ മത്സര ശേഷം റിഷഭ് പന്ത് പറഞ്ഞു. 

സിറാജിന് നേര്‍ക്ക് മുമ്പും... 

മുഹമ്മദ് സിറാജിന് നേരെ കാണികളുടെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സിറാജിന് നേരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. കുറ്റക്കാരായ കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരംഭിച്ചത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തോടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും മാപ്പ് പറഞ്ഞിരുന്നു. 

ലോര്‍ഡ്‌സില്‍ കോര്‍ക്കേറ്

ലോർഡ്സില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയും ഇംഗ്ലീഷ് കാണികളുടെ മോശം പെരുമാറ്റമുണ്ടായിരുന്നു. ഒരുപറ്റം കാണികള്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെതിരെ ഷാംപെയ്ന്‍ കുപ്പികളുടെ കോർക്കുകള്‍ വലിച്ചെറിയുകയായിരുന്നു. മൂന്നാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ 69-ാം ഓവറില്‍ തേഡ് മാനില്‍ ഫീല്‍ഡ് ചെയ്യവേയാണ് രാഹുലിന് നേർക്ക് ആക്രമണമുണ്ടായത്. കോർക്കുകള്‍ തിരിച്ചെറിയാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. 

സ്‌കോര്‍ എത്രയെന്ന് ഇംഗ്ലീഷ് ആരാധകര്‍; വായടപ്പിച്ച് സിറാജിന്‍റെ മറുപടി- വീഡിയോ വൈറല്‍

നാണക്കേടിന്‍റെ പടുകുഴിയില്‍ കോലി; റണ്‍മെഷീന് ഇതെന്ത് പറ്റി!

തകര്‍ന്നടിഞ്ഞ് ഇന്ത്യ, തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!