സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

Published : Aug 18, 2026, 01:59 PM IST
Rishabh Pant

Synopsis

51 ടെസ്റ്റുകളിലെ 89 ഇന്നിംഗ്സുകളില്‍ നിന്നാണ് റിഷഭ് പന്ത് 100 സിക്സുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ആണ് 122 ടെസ്റ്റില്‍ 138 സിക്സുകളുമായി പട്ടികയില്‍ മുന്നിലുള്ളത്.

ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനം ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ പന്ത് സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകളുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്ററുമാണ് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സുകള്‍ തികക്കുന്ന ബാറ്ററെന്ന നേട്ടവും പന്ത് സ്വന്തമാക്കി. 89

51 ടെസ്റ്റുകളിലെ 89 ഇന്നിംഗ്സുകളില്‍ നിന്നാണ് റിഷഭ് പന്ത് 100 സിക്സുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 130 ഇന്നിംഗ്സില്‍ നിന്ന് 100 സിക്സ് പിന്നിട്ട ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റിനെയാണ് പന്ത് ഇന്ന് പിന്നിലാക്കിയത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ആണ് 122 ടെസ്റ്റില്‍ 138 സിക്സുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം 101 ടെസ്റ്റില്‍ 107 സിക്സുകളുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 96 ടെസ്റ്റില്‍ നിന്ന് 100 സിക്സുകള്‍ നേടിയ ആദം ഗില്‍ക്രിസ്റ്റാണ് റിഷഭ് പന്തിന് മുമ്പില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ബെന്‍ സ്റ്റോക്സ് ശരാശരി 90.05 പന്തുകള്‍ നേരിടുമ്പോഴാണ് ഒരു സിക്സ് നേടുന്നതെങ്കില്‍ ബ്രണ്ടന്‍ മക്കല്ലം 93.39 പന്തിലും ആദം ഗില്‍ക്രിസ്റ്റ് 67.92 പന്തിലുമാണ് ഒരു സിക്സര്‍ നേടിയിരുന്നത്. എന്നാല്‍ റിഷഭ് പന്താകട്ടെ ശരാശരി 49.2 പന്തുകളില്‍ ഒരു സിക്ര്‍ പറത്തുന്നു എന്നതും പ്രത്യേകതയാണ്.

ഇന്ത്യൻ താരങ്ങളില്‍ 104 ടെസ്റ്റുകളില്‍ നിന്ന് 91 സിക്സുകള്‍ നേടിയിട്ടുള്ള വീരേന്ദർ സെവാഗാണ് റിഷഭ് പന്തിന് പിന്നിലുള്ളത്. 67 ടെസ്റ്റുകളില്‍ നിന്ന് 88 സിക്സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ ഇന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. 90 ടെസ്റ്റില്‍ 78 സിക്സുകള്‍ പറത്തിയിട്ടുള്ള മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണി ഇന്ത്യൻ താരങ്ങളില്‍ നാലാമതുള്ളപ്പോള്‍ 200 ടെസ്റ്റുകള്‍ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കര്‍ 69 സിക്സുകളുമായി അഞ്ചാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

4 വിക്കറ്റ് നഷ്ടം, ഗില്ലിനും ജയ്സ്വാളിനും വീണ്ടും നിരാശ, ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
അമ്പയർ ഔട്ട് വിളിച്ചു, പക്ഷേ പടിക്കൽ തടഞ്ഞു; വിക്കറ്റ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ ദേവ്ദത്തിനോട് രാഹുലിന്‍റെ 'ബ്രോമാൻസ്'