അമ്പയർ ഔട്ട് വിളിച്ചു, പക്ഷേ പടിക്കൽ തടഞ്ഞു; വിക്കറ്റ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ ദേവ്ദത്തിനോട് രാഹുലിന്‍റെ 'ബ്രോമാൻസ്'

Published : Aug 18, 2026, 11:42 AM IST
Rahul-Padikkal Bromance

Synopsis

പ്രഭാത് ജയസൂര്യയുടെ പന്തിൽ സിക്സർ പറത്തിയ രാഹുലിനെ, അടുത്ത പന്തിൽ തന്നെ ജയസൂര്യ വിക്കറ്റിന് മുന്നിൽ കുടുക്കി. ലങ്കൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ എൽ.ബി.ഡബ്ല്യു ഔട്ട് വിധിക്കുകയും ചെയ്തു.

ഗാലെ: അമ്പയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചതിന് പിന്നാലെ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ട് വിക്കറ്റ് പോവാതെ കാത്തതിന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലിന് കെ എല്‍ രാഹുലിന്‍റെ സ്നേഹചുംബനം. ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനമായിരുന്നു ഗ്രൗണ്ടില്‍ രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ മടങ്ങിയത്. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ - പടിക്കൽ സഖ്യം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി മുന്നേറുന്നതിനിടെയാണ് രസകരമായ നിമിഷങ്ങള്‍ക്ക് ഗാലെ സാക്ഷ്യം വഹിച്ചത്.

പ്രഭാത് ജയസൂര്യയുടെ പന്തിൽ സിക്സർ പറത്തിയ രാഹുലിനെ, അടുത്ത പന്തിൽ തന്നെ ജയസൂര്യ വിക്കറ്റിന് മുന്നിൽ കുടുക്കി. ലങ്കൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ എൽ.ബി.ഡബ്ല്യു ഔട്ട് വിധിക്കുകയും ചെയ്തു.പന്ത് തന്‍റെ പിൻകാലിലെ തുടയിലാണ് കൊണ്ടതെന്ന് പറഞ്ഞ രാഹുല്‍ ഡിആര്‍എസ് എടുക്കണോ എന്ന സംശയത്തില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ദേവ്ദത്തിനെ നോക്കി. എന്നാല്‍ പിന്‍കാലില്‍ കൊണ്ടതിനാലും പന്തിന്‍റെ ഉയരവും ചൂണ്ടിക്കാണിച്ച് ഡിആര്‍എസ് എടുക്കാൻ പടിക്കൽ രാഹുലിനോട് നിര്‍ദേശിച്ചു. പടിക്കലിന്‍റെ നിർദേശം സ്വീകരിച്ച് രാഹുൽ ഉടൻ തന്നെ റിവ്യൂ എടുത്തു.

ടിവി അമ്പയറുടെ പരിശോധനയിൽ, ബോൾ ട്രാക്കിങ്ങിൽ പന്ത് സ്റ്റമ്പിൽ കൊള്ളാതെ മുകളിലൂടെ പോകുന്നതായി വ്യക്തമായി. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയർക്ക് തീരുമാനം പിൻവലിക്കേണ്ടി വന്നു. ഔട്ടല്ലെന്ന് ഉറപ്പായതോടെ സന്തോഷം അടക്കാനാവാതെ രാഹുൽ പടിക്കലിനെ കെട്ടിപ്പിടിക്കുകയും ഹെൽമെറ്റിലൂടെ ഉമ്മ നൽകുകയുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും കര്‍ണാടകയുടെ താരങ്ങള്‍ കൂടിയാണ്. എന്നാല്‍ വീണുകിട്ടിയ ഭാഗ്യം മുതലാക്കി അധികനേരം ക്രീസിൽ തുടരാന്‍ രാഹുലിനായില്ല. പതിനഞ്ചാം ഓവറില്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ വീണ്ടുമൊരു സിക്സിന് ശ്രമിച്ച രാഹുലിനെ(35)മിലന്‍ രത്നായകെ ക്യാച്ചെടുത്ത് പുറത്താക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡല്‍ഹി പ്രീമിയർ ലീഗിൽ ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ മുഖത്തുകൊണ്ട് പരിക്കേറ്റ അമ്പയര്‍ ഐസിയുവിൽ
ബംഗ്ലാദേശിനെതിരായ ഞെട്ടിക്കുന്ന തോൽവി: രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി ഓസ്ട്രേലിയ; മാറ്റ് റെൻഷോ ടീമിൽ