ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് മുന്നിലുള്ളത് 9 മത്സരങ്ങള്‍, ഫൈനലിന് യോഗ്യത നേടാൻ വേണ്ടത് 7 ജയം

Published : Aug 01, 2026, 01:22 PM IST
Shubman Gill

Synopsis

ഒന്നാമതുള്ള ഓസ്ട്രേലിയ, തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്ക ടീമുകൾ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്. അതിനാൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലെല്ലാം വൻ വിജയം ആവശ്യമാണ്.

മുംബൈ: അടുത്തവര്‍ഷം ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത് കടുപ്പമേറിയ വഴി. 2027 ജൂൺ 9 മുതൽ 13 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കീരിടപ്പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പായിട്ടായിരിക്കും ടെസ്റ്റ് ചാമ്പ്യന്മാരെ തീരുമാനിക്കുക. നിലവിൽ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 48.15 പോയിന്‍റ് ശതമാനത്തോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ഒന്നാമതുള്ള ഓസ്ട്രേലിയ, തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്ക ടീമുകൾ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്. അതിനാൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലെല്ലാം വൻ വിജയം ആവശ്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ആകെ 9 ടെസ്റ്റുകളാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇതില്‍ കുറഞ്ഞത് 7 ജയങ്ങളെങ്കിലും ഇന്ത്യക്ക് വേണം. ഈ വര്‍ഷം രണ്ട് വിദേശ പരമ്പരകളിലായി നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഈ മത്സരങ്ങളുടെ ഫലം ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ നിര്‍ണയിക്കും.

ഈ മാസം നടക്കുന്ന ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലുമാണ് ഇന്ത്യ കളിക്കുക. ഈ നാല് മത്സരങ്ങളിലും വിജയിച്ചാൽ ഇന്ത്യയുടെ പോയിന്‍റ് ശതമാനം 64.01 ആയി ഉയരും. അടുത്തവര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഓസ്ട്രേലിയയ്‌ക്കെതിരെ നാട്ടിൽ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്കർ ട്രോഫിയാണ് ഇന്ത്യയുടെ അവസാന പരമ്പര.

ലണ്ടനിലെ ഓവലിലേക്ക് ഇന്ത്യ യോഗ്യത നേടുമോ എന്ന് അന്തിമമായി തീരുമാനിക്കുന്നത് ഈ പരമ്പരയിലെ ഫലമായിരിക്കും. ആദ്യ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളുടെയും ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും കിരീടം ഉയർത്താൻ ഇന്ത്യക്കായിരുന്നില്ല. സതാംപ്ടണിൽ നടന്ന ആദ്യ ഫൈനലിൽ ന്യൂസിലൻഡിനോട് 8 വിക്കറ്റിന് തോറ്റപ്പോള്‍ 2023 ൽ ലണ്ടനിലെ ഓവലിൽ നടന്ന കിരീട പോരാട്ടത്തിൽ ഓസ്ട്രേലിയയോട് 209 റൺസിന് തോറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത: ജസ്പ്രീത് ബുംറ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി
അതിരുകള്‍ മായ്ച്ച ആലിംഗനം, ഹണ്ട്രഡ് മത്സരത്തിനിടെ കൈകൊടുത്ത് അഭിനന്ദിച്ച് ജെമീമ റോഡ്രിഗസും പാകിസ്ഥാൻ താരം ഫത്തിമ സനയും