'ബുമ്ര ടെസ്റ്റ് ക്യാപ്റ്റനാവാട്ടെ, ഏകദിനത്തിന് രണ്ട് പേര്‍'; ഭാവി ക്യാപ്റ്റന്മാരുടെ പേരെടുത്ത് പറഞ്ഞ് ഉത്തപ്പ

By Web TeamFirst Published Jul 27, 2022, 12:36 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലാണ് ബുമ്ര ഇന്ത്യയെ നയിച്ചത്. രോഹിത് കൊവിഡ് പോസിറ്റീവായിരുന്നപ്പോഴായിരുന്നു ബുമ്രയ്ക്ക് നറുക്ക് വീണത്. ബുമ്രയ്ക്ക് കീഴില്‍ ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.

ബംഗളൂരു: വിരാട് കോലി (Virat Kohli) നായകസ്ഥാനം ഒഴിഞ്ഞശേഷം അടുത്തിടെ നിരവധി ക്യാപ്റ്റന്മാരെ ഇന്ത്യന്‍ ക്രിക്കറ്റ് പരീക്ഷിച്ചു. രോഹിത് ശര്‍മ (Rohit Sharma) സ്ഥിരം നായകനായെങ്കിലും ചില പരമ്പരകളില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ജസ്പ്രിത് ബുമ്ര (Jasprit Bumrah) എന്നിവര്‍ക്കും നായകനാവുള്ള അവസരം ലഭിച്ചു. ധവാന്‍ ഏകദിനത്തിലാണ് നായകനായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും. രാഹുല്‍, പന്ത് എന്നിവര്‍ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചു. രാഹുല്‍ ഒരു ടെസ്റ്റിലും നായകസ്ഥാനം അലങ്കരിച്ചു. ഹാര്‍ദിക് അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചു.

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലാണ് ബുമ്ര ഇന്ത്യയെ നയിച്ചത്. രോഹിത് കൊവിഡ് പോസിറ്റീവായിരുന്നപ്പോഴായിരുന്നു ബുമ്രയ്ക്ക് നറുക്ക് വീണത്. ബുമ്രയ്ക്ക് കീഴില്‍ ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ഭാവിയില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത്. ഉത്തപ്പയുടെ വാക്കുകള്‍... ''ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി ബുമ്രയെ പരിഗണിക്കണം. നായകനെന്ന നിലയില്‍ മികവ് കാണിക്കാന്‍ ബുമ്രയ്ക്ക് സാധിക്കും. ഏകദിനത്തിന് കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരേയും പരിഗണിക്കാം.'' ഉത്തപ്പ പറഞ്ഞു.

റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ ധോണിയും രോഹിതും ഒരുമിച്ചു- വൈറല്‍ വീഡിയോ

കഴിഞ്ഞ ദിവസം വിരാട് കോലിയെ കുറിച്ചും ഉത്തപ്പ സംസാരിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. വിരാട് കോലി ഒന്നിനു പുറകെ ഒന്നായി സെഞ്ചുറികള്‍ അടിച്ചുകൂട്ടുമ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നാരും ഉപദേശിച്ചിട്ടില്ലെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോലിക്ക് അറിയാമെന്നും ഷെയര്‍ ചാറ്റിന്റെ ഓഡിയേ ചാറ്റ് റൂം സെഷനില്‍ പങ്കെടുത്ത് ഉത്തപ്പ പറഞ്ഞു.

വിന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും- സാധ്യതാ ഇലവന്‍

'വിരാട് കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി നേടിയിട്ടെ കരിയര്‍ അവസാനിപ്പിക്കു. കളി ജയിപ്പിക്കാനുള്ള കോലിയുടെ കഴിവ് ചോദ്യം ചെയ്യാനാവാത്തതാണ്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണം, എങ്ങനെ കളിക്കണം എന്നൊന്നും കോലിയോട് പറയാന്‍ ആര്‍ക്കും അവകാശമില്ല.' ഉത്തപ്പ കൂട്ടിചേര്‍ത്തു.

click me!