മുംബൈ ഇന്ത്യൻസ് വിട്ടാൽ സൂര്യകുമാർ യാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്?, വമ്പൻ പ്രവചനവുമായി റോബിൻ ഉത്തപ്പ

Published : Jun 17, 2026, 12:33 AM IST
Suryakumar Yadav

Synopsis

ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും സൂര്യകുമാർ യാദവിനെ അടുത്തിടെ ഇന്ത്യൻ ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.

മുംബൈ: ഐപിഎൽ ആരാധകരെ ഞെട്ടിച്ച് വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മുംബൈ ഇന്ത്യൻസിന്‍റെ സൂപ്പർ താരം സൂര്യകുമാർ യാദവ് അധികം വൈകാതെ തന്നെ തന്‍റെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. ഇന്ത്യൻ ടീമിന്‍റെ മുൻ നായകൻ കൂടിയായ സൂര്യകുമാറും നിലവിലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ആത്മബന്ധമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും സൂര്യകുമാർ യാദവിനെ അടുത്തിടെ ഇന്ത്യൻ ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഇനി മുന്നിൽ അടഞ്ഞേക്കുമെന്ന സൂചനകൾ ശക്തമായതോടെ, തന്‍റെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടം കൊല്‍ക്കത്തയില്‍ കളിച്ച് അവസാനിപ്പിക്കാൻ മുപ്പത്തിയഞ്ചുകാരനായ സൂര്യ തയ്യാറായേക്കുമെന്ന് കോംബോക്സ് ടിവി യുട്യൂബ് ചാനലിൽ സംസാരിക്കവെ ഉത്തപ്പ പറഞ്ഞു.

എല്ലാ അർത്ഥത്തിലും സൂര്യകുമാർ യാദവ് കെകെആറിലേക്ക് പോകാനാണ് സാധ്യത. ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്‍റെ കോച്ചിംഗ് കാലാവധി പൂർത്തിയാക്കിയ ശേഷം മെന്‍ററോ കോച്ചോ ആയി കെകെആറിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന സൂചന ശക്തമാണ്. അങ്ങനെ വരുമ്പോൾ ഗംഭീർ മെന്‍ററായും സൂര്യകുമാർ യാദവ് ടീമിന്‍റെ ക്യാപ്റ്റനായും കൊൽക്കത്തയിൽ ഒന്നിക്കുന്ന ഒരു ചിത്രം നമുക്ക് കാണാൻ സാധിക്കുമെന്ന് ഉത്തപ്പ പറഞ്ഞു.

2014 മുതൽ 2017 വരെ ഗൗതം ഗംഭീറിന്‍റെ നായകത്വത്തിന് കീഴിൽ സൂര്യകുമാർ യാദവ് കൊല്‍ക്കത്തയില്‍ കളിച്ചിരുന്നു. അന്ന് ഫിനിഷറുടെ റോളിലായിരുന്നു സൂര്യ തിളങ്ങിയത്. പിന്നീട് 2018-ലാണ് താരം മുംബൈ ഇന്ത്യൻസിലേക്ക് മാറുന്നതും ടോപ് ഓർഡർ ബാറ്ററായി കരിയർ മാറ്റിമറിക്കുന്നതും. ഗംഭീർ മെന്‍ററായിരുന്ന 2024 ലാണ് കൊല്‍ക്കത്ത അവസാനമായി ഐപിഎൽ കിരീടം ചൂടിയത്. പിന്നീട് ഇരുവരും ഇന്ത്യൻ ടീമിൽ ഒന്നിച്ചപ്പോഴാണ് ഇന്ത്യ 2026 ലോകകപ്പ് നേടുന്നത്.

കഴിഞ്ഞ ഐപിഎൽ സീസൺ മുംബൈ ഇന്ത്യൻസിനും സൂര്യകുമാറിനും ഒട്ടും പ്രത്യാശ നൽകുന്നതായിരുന്നില്ല. 14 മത്സരങ്ങളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. മോശം ഫോമും, ഒപ്പം 2028-ലെ അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ശ്രേയസ് അയ്യരെപ്പോലെയുള്ള യുവതാരങ്ങൾക്ക് മുൻഗണന നൽകാനുള്ള ബിസിസിഐയുടെ തീരുമാനവുമാണ് സൂര്യക്ക് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. സൂര്യക്ക് ഇനി ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ് കഠിനമായിരിക്കുമെന്നും ഉത്തപ്പ വ്യക്തമാക്കുന്നു. 40 വയസ്സുവരെ സൂര്യക്ക് കളിക്കാൻ സാധിച്ചേക്കും, എന്നാൽ പ്രായം കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന് അവസരം ലഭിക്കില്ല. അതുകൊണ്ട് തന്നെ 2028 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയൻ പിച്ചുകളിൽ കളിച്ച് പരിചയപ്പെടാനും അദ്ദേഹത്തിന് കഴിയില്ല.

അതേസമയം, സൂര്യകുമാറിന് പകരക്കാരനായി ടി20 ടീമിന്‍റെ ക്യാപ്റ്റനായി ചുമതലയേറ്റ ശ്രേയസ് അയ്യരുടെ ആദ്യ പരീക്ഷണം ജൂൺ 26-ന് ആരംഭിക്കുന്ന അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയാണ്. അടുത്ത 2027 ഐപിഎൽ സീസണിൽ സൂര്യകുമാർ യാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജേഴ്സിയിൽ എത്തുമോ എന്നാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂപ്പർ ഓവർ നാടകീയതയ്ക്ക് പിന്നാലെ കയ്യാങ്കളി, വൈഭവ് സൂര്യവംശിയെ പ്രകോപിപ്പിച്ചത് ലങ്കൻ താരത്തിന്‍റെ ആ വാക്കുകൾ
സൂപ്പർ ഓവറിലെ നാടകീയ തോൽവി, പിന്നാലെ കൈയാങ്കളിയുമായി ഇന്ത്യ-ശ്രീലങ്ക താരങ്ങള്‍, ഉന്തും തള്ളുമായി വൈഭവ് സൂര്യവംശി