
ബംഗളൂരു: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാനാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മൂന്നാം മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയ്ക്ക് ടീം മാനേജ്‌മെന്റിനോട് ഒരു കാര്യം പറയാനുണ്ട്. അവസാന മത്സരത്തില്‍ കോച്ച് വിവിഎസ് ലക്ഷ്മണും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മാറ്റം വരുത്താന്‍ തയ്യാറാവണമെന്നാണ് ഉത്തപ്പ പറയുന്നത്. ഇതുവരെ അവസരം ലഭിക്കാതിരുന്ന രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്കവാദ് എന്നിവരെ കളിപ്പിക്കണമെന്നാണ് ഉത്തപ്പയുടെ ആവശ്യം.
ഉത്തപ്പയുടെ വിശദീകരണം. ''മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ മാറ്റങ്ങളുമുണ്ടാകുമോ എന്നെനിക്ക് അറിയില്ല. ഷഹ്ബാസ് അഹമ്മദിന് അരങ്ങേറാന്‍ പറ്റിയേക്കാം ത്രിപാഠിയും ഗെയ്കവാദും കാത്തിരിക്കുന്നു. ഇരുവര്‍ക്കും അവസരം നല്‍കിയില്ലെങ്കില്‍ അതവരോട് ചെയ്യുന്ന നീതികേടാവും. ഇപ്പോള്‍ കളിക്കുന്ന എല്ലാ യുവതാരങ്ങളോടെ ചെയ്യുന്ന തെറ്റ് കൂടിയാണിത്.'' ഉത്തപ്പ പറഞ്ഞു.
ദീപക് ചാഹല്‍ പ്ലയിംഗ് ഇലവനില്‍ തിരിച്ചെത്തണമെന്നും ഉത്തപ്പ പറഞ്ഞു. ''ചാഹര്‍ തീര്‍ച്ചയായും ടീമിലേക്ക് തിരിച്ചെത്തണം. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ആവേഷ് ഖാനേയും കൊണ്ടുവരാം. സിറാജിന് ഇടവേള നല്‍കിയാല്‍ ഷാര്‍ദുല്‍ ഠാക്കൂറിന് തുടര്‍ച്ചയായ രണ്ടാം മത്സരം കളിക്കാനുള്ള അവസരം ലഭിക്കും. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നത് ടീമിന് ഗുണം ചെയ്യും.'' ഉത്തപ്പ കൂട്ടിചേര്‍ത്തു.
ആദ്യ ഏകദിനത്തില്‍ ഷാര്‍ദുല്‍ കളിച്ചിരുന്നില്ല. പിന്നീട് ദീപക് ചാഹറിനെ ഒഴിവാക്കിയാണ് ഷാര്‍ദൂലിന് അവസരം നല്‍കിയത്. ദീപക് ആവട്ടെ ആദ്യ മത്സരത്തിലെ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു. എന്നിട്ടും എന്തിനാണ് താരത്തെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് ഉത്തരമില്ല.
രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോശ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 38.1 ഓവറില്‍ 161 എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 25.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 43 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു ടീമിന്റെ വിജയശില്‍പി.