22 വര്‍ഷം നീണ്ട കരിയര്‍, ഒടുവില്‍ 45-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ

Published : Nov 01, 2025, 02:34 PM IST
Rohan Bopanna

Synopsis

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ ബൊപ്പണ്ണ, ഡബിൾസിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്.

ബെംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവില്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യപിച്ചത്. ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വര്‍ഷം ആദ്യം പാരീസ് മാസ്റ്റേഴ്സില്‍ അലക്സാണ്ടര്‍ ബുബ്ലിക്കിനൊപ്പമായിരുന്നു.

മൂന്ന് ഒളിംപിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു. ടെന്നിസ് തനിക്ക് ഒരു കായികയിനം മാത്രം ആയിരുന്നില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിച്ചത് ഏറ്റവും വലിയ അംഗീകാരമാണെന്നും ടെന്നിസിൽ തുടരുമെന്നും ബൊപ്പണ്ണ പറഞ്ഞു. 2024ല്‍ മാത്യു എബ്ഡനൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ ബൊപ്പണ്ണ 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്രോവ്സ്കിക്കൊപ്പം കിരീടം നേടി.

 

രണ്ട് തവണ പുരുഷ ഡബില്‍സിലും രണ്ട് തവണ മിക്സഡ് ഡബിള്‍സിലുമായി നാലു തവണ ഗ്രാന്‍സ്ലാം ഫൈനലുകളിലെത്താനും ബൊപ്പണ്ണക്കായി. ഐസാം ഉല്‍ ഹഖ് ഖുറേഷിക്കും മാത്യു എബ്ഡനുമൊപ്പം 2020ലെയും 2023ലെയും യുഎസ് ഓപ്പണിലും 2018ല്‍ ടൈമിയ ബാബോസിനും 2023ല്‍ സാനിയ മിര്‍സ്സുമൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിലും ബൊപ്പണ്ണ ഫൈനല്‍ കളിച്ചിരുന്നു.

2012ല്‍ മഹേഷ് ഭൂപതിക്കൊപ്പവും 2015ല്‍ ഫ്ലോറിന്‍ മെര്‍ഗേയക്കൊപ്പവും എടിപി ഫൈനല്‍സിലും ബൊപ്പണ്ണ കളിച്ചു. 2016ലെ റിയോ ഒളിംപിക്സില്ഡ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സക്കൊപ്പം മത്സരിച്ച ബൊപ്പണ്ണ നാലാം സ്ഥാനത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളില്‍ ഇനി റിഷഭ് പന്തിനെ കാണാനാവില്ല'; താരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര
മുംബൈയ്‌ക്കെതിരെ ഒരു വിക്കറ്റ് വിജയം, ഒമാന്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റില്‍ വിജയം തുടര്‍ന്ന് കേരളം