ലോര്‍ഡ്‌സിലേത് രാഹുലിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്; പ്രകീര്‍ത്തിച്ച് രോഹിത് ശര്‍മ

Published : Aug 13, 2021, 11:28 AM ISTUpdated : Aug 13, 2021, 11:45 AM IST
ലോര്‍ഡ്‌സിലേത് രാഹുലിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്; പ്രകീര്‍ത്തിച്ച് രോഹിത് ശര്‍മ

Synopsis

ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 126 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ 83ല്‍ നില്‍ക്കെ രോഹിത് പുറത്താവുകയായിരുന്നു.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലാണ് കെ എല്‍ രാഹുല്‍. നോട്ടിംഗ്ഹാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ രാഹുല്‍ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറിയുമായി (127) പുറത്താവാതെ നില്‍ക്കുകയാണ്. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 126 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ 83ല്‍ നില്‍ക്കെ രോഹിത് പുറത്താവുകയായിരുന്നു. രോഹിത് പുറത്താവുമ്പോള്‍ രാഹുല്‍ ഇന്നിങ്‌സ് ക്രീസില്‍ ഉറയ്ക്കുന്നെ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ പൂര്‍ണതയേറിയ ഇന്നിങ്‌സായി മാറുകയായിരുന്നു അത്. ഇപ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്. രാഹുല്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ലോര്‍ഡ്‌സിലേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്. ''ഉത്തരവാദിത്തത്തോടെയാണ് രാഹുല്‍ കളിച്ചത്. സമ്പൂര്‍ണ നിയന്ത്രമുള്ള ഇന്നിങ്‌സ്. രാഹുല്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്.

വ്യക്തമായ പദ്ധതി രാഹുലിനുണ്ടായിരുന്നു. അതുകൊണ്ടാണ് രാഹുലിന്റെ ഇന്നിങ്‌സ് മഹത്തരമായത്. നിങ്ങളുടെ ടെക്‌നിക്കില്‍, പദ്ധതികളില്‍ ആത്മവിശ്വാസമുണ്ടാവുമ്പോള്‍ തീര്‍ച്ചയായും അത് വിജയത്തിലെത്തും.'' രോഹിത് പറഞ്ഞു.

തന്റെ പുറത്താകലിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''എനിക്ക് നന്നായി തുടങ്ങാന്‍ സാധിച്ചു. ഇത്തരമൊരു ഇന്നിങ്‌സ് കളിച്ചപ്പോള്‍ എനിക്കും ഒരുപാട് സന്തോഷം തോന്നി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പുറത്തായി.'' രോഹിത് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം