ടെസ്റ്റിലും  ഇരട്ട സെഞ്ചുറി  പൂര്‍ത്തിയാക്കി രോഹിത് ശര്‍മ; ഇന്ത്യ ശക്തമായ നിലയില്‍

By Web TeamFirst Published Oct 20, 2019, 12:24 PM IST
Highlights

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് 200 റണ്‍സുമായി ക്രീസിലുണ്ട്. 249 പന്തില്‍ 28 ഫോറും നാല് സിക്‌സും അങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്.

റാഞ്ചി: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് 205 റണ്‍സുമായി ക്രീസിലുണ്ട്. 250 പന്തില്‍ 28 ഫോറും അഞ്ച് സിക്‌സും അങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. രോഹിത്തിന്റെ പ്രകടനത്തിന്റെയും അജിന്‍ക്യ രഹാനെ (115)യുടെ സെഞ്ചുറിടെയും കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ (15)യാണ് രോഹിത്തിന് കൂട്ട്. 

മൂന്നിന് 224 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 11ാം ടെസ്റ്റ് സെഞ്ചുറി നേടിയ രഹാനെ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് വിക്കറ്റ് നല്‍കി മടങ്ങി. 17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ഇരുവരും 267 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ലിന്‍ഡെയ്ക്ക് പുറമെ കഗിസോ റബാദ രണ്ടും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റും നേടി. ഇതിനിടെ രോഹിത് പരമ്പരയിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയും.

വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. നേരത്തെ, പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്കിനെ റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാര്‍ പിടികൂടുകയായിരുന്നു. പൂജാരയ്ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് പൂജാരയ്ക്ക് നേടാന്‍ സാധിച്ചത്. കോലി ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

നേരത്തെ, ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇശാന്ത് ശര്‍മയ്ക്ക് പകരമാണ് നദീം ടീമിലെത്തിയത്. ഈ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുണ്ട്. ഹെന്റിച്ച് ക്ലാസന്‍, സുബൈര്‍ ഹംസ, ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ക്ലാസനാണ് വിക്കറ്റ് കീപ്പര്‍. ക്വിന്റണ്‍ ഡി കോക്ക് ഓപ്പണറായി കളിക്കും.

click me!