സച്ചിനില്ലാത്ത നേട്ടം രോഹിത്തിന്! ഒരു കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പവും; നായകനായും റെക്കോര്‍ഡ്

Published : Nov 12, 2023, 04:32 PM ISTUpdated : Nov 12, 2023, 04:37 PM IST
സച്ചിനില്ലാത്ത നേട്ടം രോഹിത്തിന്! ഒരു കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പവും; നായകനായും റെക്കോര്‍ഡ്

Synopsis

രണ്ട് ലോകകപ്പില്‍ 500+ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ആദ്യ താരം. 1996, 2003 ലോകകപ്പുകളിലാണ് സച്ചിന്‍ 500 മറികടന്നത്.

ബംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 54 പന്തില്‍ 61 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിരുന്നു. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഇതോടെ ഈ ലോകകപ്പില്‍ 503 റണ്‍സായി കോലിക്ക്. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ 500+ നേടുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത്. കഴിഞ്ഞ ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് നേടിയിരുന്നത്.

രണ്ട് ലോകകപ്പില്‍ 500+ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ആദ്യ താരം. 1996, 2003 ലോകകപ്പുകളിലാണ് സച്ചിന്‍ 500 മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. ഇതുവരെ 503 റണ്‍സാണ് രോഹിത് നേടിയത്. സൗരവ് ഗാംഗുലി (465 - 2003), വിരാട് കോലി (443 - 2019), മുഹമ്മദ് അസറുദ്ദീന്‍ (1992 - 332), കപില്‍ ദേവ് (303 - 1983). എന്നിവരാണ് മറ്റു ക്യാപ്റ്റന്മാര്‍.

നിലവില്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് രോഹിത്. ഒമ്പത് മത്സരങ്ങളില്‍ 503 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ രോഹിത് 600 മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ഏതാനും താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വിജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറായില്ല.

ഒടുവില്‍ കുറ്റസമ്മതം നടത്തി ശ്രീലങ്കന്‍ ക്യാപ്റ്റന്‍, കോലി 49-ാം സെഞ്ചുറി അടിച്ചത് അറി‍ഞ്ഞിരുന്നില്ല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്