
മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുമ്പ് ടീമിന് പ്രതീക്ഷയായി മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യറുടെ ഫിറ്റ‌്‌നസ് പുരോഗതി. ശ്രേയസ് ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതിന്‍റെ പാതയിലാണെന്നും ലോകകപ്പില്‍ കളിക്കുമെന്നാണ് പ്രതീക്ഷ എന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഏകദിന ടീമില്‍ നാലാം നമ്പറില്‍ സ്ഥിര സാന്നിധ്യമായിരിക്കേയാണ് അയ്യരെ പരിക്ക് പിടികൂടിയത്. ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ശ്രേയസ് അയ്യര്‍.
പരിക്കിനെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ശ്രേയസ് അയ്യര്‍ കഴിഞ്ഞ മാസം ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചിരുന്നു. ശ്രേയസിനൊപ്പം പരിക്കിന്‍റെ പിടിയിലായിരുന്ന കെ എല്‍ രാഹുലും ബാറ്റിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പില്‍ ഇരുവരും കളിക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. വരും ആഴ്‌ച ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏവരുടേയും കണ്ണുകള്‍ ശ്രേയസിലും രാഹുലിലുമാണ്. ഉടനടി ഇരു താരങ്ങളും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷയ്‌ക്ക് വിധേയരാകും. രാഹുലും ശ്രേയസും 80 ശതമാനം ഫിറ്റ്‌നസ് ഏതായാലും വീണ്ടെടുത്തിട്ടുണ്ട്.
മികച്ച റെക്കോര്‍ഡ്
ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് ശ്രേയസ് അയ്യര്‍. 38 ഇന്നിംഗ്‌സുകളില്‍ 46.6 ശരാശരിയിലും 96.51 പ്രഹരശേഷിയിലും 1690 റണ്‍സ് ശ്രേയസിനുണ്ട്. 2 സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും പേരിലുള്ളപ്പോള്‍ 113 ആണ് ഉയര്‍ന്ന സ്കോര്‍. ഇന്ത്യന്‍ പിച്ചുകളില്‍ സ്‌പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ബാറ്ററാണ് ശ്രേയസ്. ഇത് ലോകകപ്പില്‍ ടീമിന് വലിയ പ്രതീക്ഷയാകുന്ന ഘടകമാണ്. ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്കിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്.
Read more: തിരിച്ചുവരവിനെ കുറിച്ച് ഒരു സൂചനയുമില്ല; ബുമ്രയേക്കാള്‍ വലിയ തലവേദനയായി ശ്രേയസ് അയ്യർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!