
മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അമിത വണ്ണം നാണക്കേടാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ശാരീരികക്ഷമത വീണ്ടെടുക്കാന്‍ രോഹിത് കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും കപില്‍ എബിപി ന്യൂസിനോട് പറഞ്ഞു. ശാരീരികക്ഷമത നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ഫിറ്റ് അല്ല എന്നത് വലിയ നാണക്കേടും. രോഹിത് മികച്ച കളിക്കാരനാണ്. പക്ഷെ ശാരീരികക്ഷമതയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. കുറഞ്ഞ പക്ഷം ടിവിയില്‍ കാണുമ്പോഴെങ്കിലും രോഹിത്തിന് അമിതവണ്ണമുള്ളതായി തോന്നുന്നുണ്ടെന്നും കപില്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഫിറ്റ്നെസ് കണ്ട് രോഹിത് പഠിക്കേണ്ടിയിരിക്കുന്നു. കോലിയെ നോക്കു, എപ്പോള്‍ കണ്ടാലും അയാള്‍ ശാരീരികക്ഷമയുള്ളവനാണ്. കോലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് രോഹിത് ശ്രമിക്കേണ്ടതെന്നും കപില്‍ പറഞ്ഞു.
രോഹിത്തിന്‍റെ കായികക്ഷമതയെക്കുറിച്ച് മുമ്പ് പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരിക്കും ഫിറ്റ്നെസ് പ്രശ്നങ്ങളും മൂലം രോഹിത്തിന് നിരവധി പരമ്പരകള്‍ നഷ്ടമാകുകയും ചെയ്തു. 11 മാസത്തെ ഇടവേളക്കുശേഷമാണ് രോഹിത് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനിറങ്ങിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു രോഹിത് അവസാനമായി ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. അതിനുശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത്തിന് പരിക്ക് മൂലം കളിക്കാനായിരുന്നില്ല.
അതേസമയം, രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ന് മുന്നിലെത്തിയ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു.ഓസ്ട്രേലിയക്കെതിരെ നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം നേടിയ ഇന്ത്യ ദില്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി രോഹിത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!