
ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശർമ. തുടർന്നും ടി20യിൽ കളിക്കുമെന്നും രോഹിത് പറഞ്ഞു. രോഹിത്തിന്‍റെ അഭാവത്തില്‍ ടി20യിൽ ഇന്ത്യയെ നയിച്ച ഹാർദ്ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും സീനിയർ താരങ്ങളെ ഇനി ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കരുതെന്നും വാദം ഉയരുമ്പോഴാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പ് വരുന്നതിനാൽ എല്ലാ ഫോർമാറ്റിലും എല്ലാ താരങ്ങൾക്കും അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മത്സരാധിക്യം കാരണമാണ് താനടക്കം പല താരങ്ങൾക്കും ടി20യില്‍ വിശ്രമം ലഭിച്ചതെന്നും രോഹിത് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്‍റെ മത്സരക്രമം നോക്കിയാല്‍ തുടര്‍ച്ചയായി മത്സരങ്ങളാണ്. അതുകൊണ്ട് ജോലിഭാരം കണക്കിലെടുത്താണ് ചില താരങ്ങള്‍ക്ക് ചില പരമ്പരകളില്‍ വിശ്രമം അനുവദിക്കുന്നത്. ഈവര്‍ഷം ലോകകപ്പിന് മുമ്പ് ആകെ ആറ് ടി20 മത്സരങ്ങളെ നമ്മള്‍ കളിക്കുന്നുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞു. ഇനി ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ലോകകപ്പിന് മുമ്പ് നമ്മള്‍ കളിക്കുന്നത്. അതിനുശേഷം, യുവതാരങ്ങള്‍ അടക്കമുള്ളവര്‍ ഐപിഎല്ലില്‍ കളിക്കും. അതിനുശേഷം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. എന്തായാലും തല്‍ക്കാലും ടി20 ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രേയസോ സൂര്യകുമാറോ, ആരെയിറക്കും; തലപുകഞ്ഞ് രോഹിത്തും ദ്രാവിഡും- സാധ്യതാ ഇലവന്‍
ലോകകപ്പ് തോൽവിക്ക് ശേഷം നടന്ന ടി20 പരമ്പരകളില്‍ രോഹിത്തും കോലിയുമടങ്ങുന്ന സീനിയർ താരങ്ങളെ സെലക്ടര്‍മാരെ ഒഴിവാക്കിയിരുന്നു. ന്യുസീലൻഡിനെതിരായ ടി20 പരമ്പരയിലും സീനിയർ താരങ്ങളെ പരിഗണിക്കാൻ സാധ്യത കുറവാണ്. പുതിയ താരങ്ങള്‍ക്കാണ് ടി20യില്‍ മുന്‍ഗണന കൊടുക്കുന്നതെന്നും പല താരങ്ങളെയും പരീക്ഷിക്കുമെന്നും കഴിഞ്ഞ ദിവസം കോച്ച് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ടി20 ക്രിക്കറ്റ് മതിയാക്കില്ലെന്ന രോഹിത്തിന്‍റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!