അവരുടെ പന്തുകള്‍ ഉറക്കം കെടുത്തി; ഭയപ്പെടുത്തിയ ബൗളര്‍മാരെ കുറിച്ച് രോഹിത് ശര്‍മ

By Web TeamFirst Published May 4, 2020, 11:03 AM IST
Highlights

മുഹമ്മദ് ഷമിയുമായിട്ടുള്ള ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു താരം. രണ്ട് പേസര്‍മാരാണ് എന്റെ ഉറക്കം കെടുത്തിയിരുന്നതെന്ന് രോഹിത് പറഞ്ഞു.

മുംബൈ: 2007ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയ താരമാണ് രോഹിത് ശര്‍മ. എന്നാല്‍ തുടക്കത്തിലെ സ്ഥിരതയില്ലായ്മയും ഫോമിലില്ലായ്മയും താരത്തെ അലട്ടിയിരുന്നു. മാത്രമല്ല 2013ല്‍ മാത്രമാണ് രോഹിത് ഓപ്പണറുടെ റോളില്‍ കളിച്ചുതുടങ്ങിയത്. അതിന് ശേഷമാണ് രോഹിത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായത്.

ക്രിക്കറ്റ് ലോകത്തെ മനോഹര ചിരികള്‍ ഏത്? ആരാധകരെ തെരഞ്ഞെടുത്തോളൂ..!

തുടക്കകാലത്ത് ഭയപ്പെട്ടിരുന്ന ബൗളര്‍മാരെ കുറിച്ച് സംസാരിക്കുകയാ് രോഹിത് ശര്‍മ. മുഹമ്മദ് ഷമിയുമായിട്ടുള്ള ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു താരം. രണ്ട് പേസര്‍മാരാണ് എന്റെ ഉറക്കം കെടുത്തിയിരുന്നതെന്ന് രോഹിത് പറഞ്ഞു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീയും  ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് രോഹിത് വ്യക്തമാക്കി.

ധോണിയോടാണ് രോഹിത് കടപ്പെട്ടിരിക്കേണ്ടത്, നിങ്ങളുടെ വിജയത്തിന് പിന്നില്‍ അയാള്‍ മാത്രമാണ്: ഗംഭീര്‍

''ബ്രെറ്റ് ലീയും ഡെയ്ല്‍ സ്റ്റെയ്‌നും വാഴുന്ന കാലത്താണ് ഞാന്‍ ക്രിക്കറ്റില്‍ എത്തിയത്. വേഗത്തിന്റെ കാര്യത്തിലും ലീയും സ്റ്റെയ്നും ഇഞ്ചോടിഞ്ചാണ്. സ്റ്റെയ്ന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. ആദ്യകാലത്തു ഇരുവരുടെയും തീപ്പാറുന്ന പന്തുകള്‍ നേരിടാനുള്ള ആത്മവിശ്വാസ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു.''

ആധുനിക ക്രിക്കറ്റില്‍ കഗീസോ റബാഡയാണ് ഏറ്റവും ഇഷ്ടപ്പെട്ട ബൗളറെന്നും രോഹിത് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ജോഷ് ഹേസല്‍വുഡ് കൃത്യതയോടെയാണ് പന്തെറിയുന്നതും ഹിറ്റ്മാന്‍ വ്യക്തമാക്കി.

click me!