രോഹിത് നായകനായി തുടരുക ചാംപ്യന്‍സ് ട്രോഫി വരെ മാത്രം! കോലിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം

Published : Jan 12, 2025, 03:08 PM IST
രോഹിത് നായകനായി തുടരുക ചാംപ്യന്‍സ് ട്രോഫി വരെ മാത്രം! കോലിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം

Synopsis

മറ്റുചില സുപ്രധാന തീരമാനങ്ങളും യോഗത്തിലുണ്ടായി. അതിലൊന്ന് രോഹിത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ചുള്ളതാണ്.

മുംബൈ: കഴിഞ്ഞ ദിവസമാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വി വിലയിരുത്താന്‍ ബിസിസിഐ മുംബൈയില്‍ യോഗം വിളിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ യോഗത്തില്‍ പങ്കെടുത്തുന്നു. ഇതേ യോഗത്തിനിടെ തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ ഈ ആഴ്ച്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്നണ് അറിയുന്നത്. ടീമിനെ കുറിച്ച് ഏകദേശ ധാരണയുമായിട്ടുണ്ട്.

മറ്റുചില സുപ്രധാന തീരമാനങ്ങളും യോഗത്തിലുണ്ടായി. അതിലൊന്ന് രോഹിത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ചുള്ളതാണ്. ചാംപ്യന്‍സ് ട്രോഫി വരെ രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായി. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കി ആയിരിക്കും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുക. അടുത്ത ക്യാപ്റ്റനായി ബുമ്രയെ നിയമിക്കും. ടെസ്റ്റിലും ഏകദിനത്തിലും ബുമ്രയായിരിക്കും ടീമിനെ നയിക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബുമ്രയായിരിക്കും. വിരാട് കോലിക്ക് ഇനിയും സമയം നല്‍കാന്‍ തീരുമാനമായി. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാവും.

ജമീമയ്ക്ക് സെഞ്ചുറി! അര്‍ധ സെഞ്ചുറിയുമായി മൂന്ന് താരങ്ങള്‍; അയര്‍ലന്‍ഡിനെതിരെ റെക്കോഡ് സ്‌കോറുമായി ഇന്ത്യ

അതേസമയം, ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. സൂര്യുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും ഇല്ല. അതേസമയം നിതീഷ് കുമാര്‍ റെഡ്ഡിയെ തിരിച്ചുവിളിച്ചു. 

സ്പിന്‍ ഓള്‍റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമിലെത്തി. ചാംപ്യന്‍സ് ട്രോഫി കളിക്കേണ്ടതിനാല്‍ യശസ്വി ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യും. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കളിച്ച അതേ ടി20 ടീമുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്ത റിയാന്‍ പരാഗിന് സ്ഥാനം നഷ്ടമായി. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.

PREV
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍