അച്ഛൻ ഗുരുനാഥും അമ്മ പൂർണിമയും ചേർന്ന് അനാവരണം ചെയ്തു, വാംഖഡെയിൽ ഇതിഹാസങ്ങ‌ക്കൊപ്പം ഇനി രോഹിത്തിന്‍റെ പേരും

Published : May 16, 2025, 07:06 PM IST
 അച്ഛൻ ഗുരുനാഥും അമ്മ പൂർണിമയും ചേർന്ന് അനാവരണം ചെയ്തു, വാംഖഡെയിൽ ഇതിഹാസങ്ങ‌ക്കൊപ്പം ഇനി രോഹിത്തിന്‍റെ പേരും

Synopsis

നിലവില്‍ വാംഖഡെയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, വിജയ് മര്‍ച്ചന്‍റ്, ദീലീപ് വെങ്സര്‍ക്കാര്‍ എന്നിവരുടെ പേരില്‍ സ്റ്റാന്‍ഡുകളുണ്ട്.

മുംബൈ: വാംഖഡെ സ്റ്റേഡേയിത്തിലെ രോഹിത് ശര്‍മ സ്റ്റാന്‍ഡ് രോഹിത്തിന്‍റെ പിതാവം ഗുരുനാഥും അമ്മ പൂര്‍ണിമയും ചേര്‍ന്ന് അനാവരണം ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം രോഹിത് ശര്‍മ തന്നെയായിരുന്നു സ്വിച്ച് ഓണ്‍ കര്‍മം നടത്തേണ്ടിയിരുന്നത്. എന്നാല്‍ വേദിയിലേക്ക് മാതാപിതാക്കളെ ക്ഷണിച്ച രോഹിത് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം അവരെക്കൊണ്ട് സ്വിച്ച് ഓണ്‍ ചെയ്യിക്കുകയായിരുന്നു. രോഹിത്തും ഭാര്യ റിതിക സജ്ദേയും ബിസിസിഐ മുന്‍ പ്രസിഡന്‍റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ശരദ് പവാറും ചടങ്ങില്‍ പങ്കെടുത്തു.

ഇത് സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന കാര്യമാണെന്നും കുട്ടിയായിരിക്കുമ്പോള്‍ മുംബൈക്കായി കളിക്കുക എന്നതായിരുന്നു വലിയ ആഗ്രഹമെന്നും ഒട്ടേറെ ഓര്‍മകളുള്ള വാംഡെയില്‍ തന്‍റെ പേരിലൊരു സ്റ്റാന്‍ഡ് എന്നത് ഏറെ സ്പെഷ്യലാണെന്നും രോഹിത് പറഞ്ഞു.  ഐപിഎല്ലില്‍ 21ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വാംഖഡെയില്‍ കളിക്കാനിറങ്ങുമ്പോള്‍ അവിശ്വസനീയതയായിരിക്കും തനിക്ക് കൂടുതലായി ഉണ്ടാകുകയെന്നും രോഹിത് പറഞ്ഞു.

കഴിഞ്ഞ മാസം ചേര്‍ന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ലെവല്‍ 3ലെ ദിവേച്ച പവലിയനെ രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചത്. രോഹിത്തിന് പുറമെ അജിത് വ‍ഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശരദ് പവാറിന്‍റെ പേരും സ്റ്റേഡിയത്തിലെ രണ്ട് സ്റ്റാന്‍ഡുകൾക്ക് നല്‍കാനും തീരുമാനിച്ചിരുന്നു. വാംഖഡെയിലെ ലെവല്‍ 3ലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ഇനി മുതല്‍ ശരദ് പവാറിന്‍റെ പേരിലും ലെവല്‍ 4 സ്റ്റാന്‍ഡ് അജിത് വഡേക്കറുടെ പേരിലും അറിയപ്പെടും.

നിലവില്‍ വാംഖഡെയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, വിജയ് മര്‍ച്ചന്‍റ്, ദീലീപ് വെങ്സര്‍ക്കാര്‍ എന്നിവരുടെ പേരില്‍ സ്റ്റാന്‍ഡുകളുണ്ട്. കഴിഞ്ഞ വര്‍ഷം രോഹിത്തിന് കീഴില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയും നേടി ഡബിള്‍ തികച്ചിരുന്നു.2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും രോഹിത്തിനായി. വാംഖഡെയിലും രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. വാംഖഡെയില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 402 റണ്‍സടിച്ച രോഹിത്, വാംഖഡെയില്‍ കളിച്ച ടി20 മത്സരങ്ങളില്‍ ഒരു സെഞ്ചുറി അടക്കം 2543 റണ്‍സും സ്വന്തമാക്കി.

ടി20 ലോകകപ്പിലെ കിരീടനേട്ടത്തിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഇനി ഏകദിനങ്ങളില്‍ മാത്രമാകും രോഹിത്തിനെ ഇന്ത്യൻ ജേഴ്സിയില്‍ കാണാനാകുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര