
വെല്ലിംഗ്‌ടണ്‍: ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലും 100 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടം ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ക്ക്. ഇന്ത്യക്കെതിരായ വെല്ലിംഗ്‌ടണ്‍ ടെസ്റ്റോടെ ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 100 മത്സരം തികച്ചതോടെയാണിത്. മത്സരത്തിന് മുന്‍പ് ഇരു ടീമും ടെയ്‌ലറെ അഭിനന്ദിച്ചു. ടെയ്‌ലറുടെ നൂറാം ടി20യും ഇന്ത്യക്കെതിരെയായിരുന്നു.
Read more: അര്‍ധസെഞ്ചുറി പോലുമില്ല; എന്നിട്ടും മായങ്കിന് അഭിമാനനേട്ടം; 30 വര്‍ഷത്തിനിടെ ആദ്യം
ന്യൂസിലന്‍ഡിനായി 2006ല്‍ അരങ്ങേറ്റം കുറിച്ച റോസ് ടെയ്‌ലര്‍ ഇതിനകം 231 ഏകദിനങ്ങളും 100 ടി20യും കളിച്ചിട്ടുണ്ട്. 14 വര്‍ഷം നീണ്ട കരിയറിനിടെ കിവീസിന്‍റെ ഏറ്റവും വിശ്വസ്തനായ മധ്യനിര താരമെന്ന പേരെടുത്ത ടെയ്‌ലര്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ്(17653) നേടിയ താരമാണ് റോസ് ടെയ്‌ലര്‍. ടെസ്റ്റില്‍ 19 സെഞ്ചുറികളും 33 അര്‍ധ സെഞ്ചുറിയും നേടി. ഏകദിനത്തില്‍ 21 സെഞ്ചുറിയും പേരിലുണ്ട്.
Read more: കിംഗ് കോലിക്ക് ഇതെന്തുപറ്റി! തുടര്‍ച്ചയായ 19-ാം ഇന്നിംഗ്‌സിലും നിരാശ
വെല്ലിംഗ്‌ടണില്‍ ആദ്യദിനം അവസാനിച്ചപ്പോള്‍ 122/5 എന്ന സ്‌കോറിലാണ് ടീം ഇന്ത്യ. അജിങ്ക്യ രഹാനെയും(38*), ഋഷഭ് പന്തുമാണ്(10*) ക്രീസില്‍. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ പേസര്‍ കെയ്‌ല്‍ ജമൈസനാണ് ഇന്ത്യയെ വിറപ്പിച്ചത്. 14 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഈ വിക്കറ്റുകള്‍. ബോള്‍ട്ടും സൗത്തിയും ഓരോ വിക്കറ്റ് നേടി.
Read more: വെല്ലിങ്ടണില്‍ വില്ലനായി മഴ; ന്യൂസിലന്‍ഡിനെതിരെ ഒന്നാംദിനം ഇന്ത്യക്ക് ബാറ്റ് തകര്‍ച്ച
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!