വിന്‍ഡീസ് ടീമില്‍ ഞാന്‍ നാലാമനോ അഞ്ചാമനോ ആയിട്ടാണ് കളിക്കുന്നത്! രാജസ്ഥാന്‍ ടീമിലെ ബാറ്റിംഗ് പൊസിഷനെതിരെ പവല്‍

By Web TeamFirst Published Apr 17, 2024, 3:51 PM IST
Highlights

തന്റെ സ്ഥാനത്തെ കുറിച്ചും കൊല്‍ക്കത്ത താരം സുനില്‍ നരെയ്‌നെ കുറിച്ചൊക്കെ സംസാരിക്കുകയാണ് പവല്‍. വിന്‍ഡീസിന് വേണ്ടി കളിക്കുമ്പോള്‍ നാലാമനോ അഞ്ചാമനോ ആയിട്ടാണ് ബാറ്റ് ചെയ്യുന്നതെന്ന് പവല്‍ പറഞ്ഞു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ റോവ്മാന്‍ പവലിന്റെ ഇന്നിംഗ്‌സ് ഏറെ നിര്‍ണായകമായിരുന്നു. 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ ആറിന് 121 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ തുണയായത് പലവിന്റെ ഇന്നിംഗ്‌സായിരുന്നു. 13 പന്തില്‍ 26 റണ്‍സുമായിട്ടാണ് പവല്‍ മടങ്ങിയത്. ബട്‌ലര്‍ക്കൊപ്പം 57 റണ്‍സ് ചേര്‍ക്കാനും പലവിനായിരുന്നു. എന്നാല്‍ പവലിന്റെ സ്ഥാനത്ത് കുറിച്ച് വലിയ ചര്‍ച്ചയുണ്ടായിരുന്നു. എട്ടാമനായിട്ടാണ് താരം ക്രീസിലെത്തിയത്. അതും സ്പിന്നറായ ആര്‍ അശ്വിന് പിറകിലായിട്ട്. 

ഇപ്പോള്‍ തന്റെ സ്ഥാനത്തെ കുറിച്ചും കൊല്‍ക്കത്ത താരം സുനില്‍ നരെയ്‌നെ കുറിച്ചൊക്കെ സംസാരിക്കുകയാണ് പവല്‍. വിന്‍ഡീസിന് വേണ്ടി കളിക്കുമ്പോള്‍ നാലാമനോ അഞ്ചാമനോ ആയിട്ടാണ് ബാറ്റ് ചെയ്യുന്നതെന്ന് പവല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''220 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ക്രിക്കറ്റ് അതിന്റെ ഉന്നതിയിലെത്തുന്നു. സുനില്‍ നരെയ്‌നെതിരെ ബാറ്റ് ചെയ്യാന്‍ എനിക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അവന്‍ അവരുടെ ഏറ്റവും മികച്ച ബൗളറാണ്. എന്റെ കഴിഞ്ഞ 12 മാസമായി നരെയ്‌നോട് പറയുന്നുണ്ട് വിന്‍ഡീസ് ടീമിലേക്ക് തിരിച്ചുവരാന്‍. പക്ഷേ അദ്ദേഹം ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളായ കീറണ്‍ പൊള്ളാര്‍ഡിനോടും ഡ്വെയ്ന്‍ ബ്രാവോയോടും നിക്കോളാസ് പുരാനോടും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പട്ടു. എന്നാല്‍ നരെയ്ന്‍ വഴങ്ങുന്നില്ല.'' പവല്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ ബാറ്റിംഗ് സ്ഥാനത്തെ കുറിച്ച് പവല്‍ പറയുന്നതിങ്ങനെ. ''ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനായി നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒരു മികച്ച ടി20 ടീമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എന്നെ ഓര്‍ഡറിലേക്ക് ഉയര്‍ത്താം. ഞങ്ങള്‍ക്കിനി കുറച്ച് അവധി ദിവസങ്ങളുണ്ട്. അതിനിടെ ടീം മാനേജ്‌മെന്റിന് എല്ലാം തീരുമാനിക്കാനുള്ള സമയമുണ്ട്.'' പവല്‍ വ്യക്തമാക്കി. 

ഇന്നിംഗ്‌സിന് പ്രചോദനമായത് രണ്ട് ഇന്ത്യന്‍ താരങ്ങള്‍! ഇതിഹാസങ്ങളുടെ പേരെടുത്ത് പറഞ്ഞ് ജോസ് ബട്‌ലര്‍

ജയത്തോടെ രാജസ്ഥാന്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു.

click me!