IPL Auction : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയ ക്യാപ്റ്റന്‍; ഇന്ത്യന്‍ താരത്തിന് വേണ്ടി പണം വാരിയെറിയും

By Web TeamFirst Published Jan 17, 2022, 1:58 PM IST
Highlights

വരുന്ന മെഗാ ലേലത്തില്‍ എന്ത് വില കൊടുത്തും താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബിയുടെ ശ്രമം. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR), പഞ്ചാബ് കിംഗ്‌സ് എന്നിവരും ശ്രേയസിന് പിന്നാലെയുണ്ട്.

മുംബൈ: വരുന്ന ഐപിഎല്ലില്‍ (IPL 2022)  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (RCB) ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ (Shreya Iyer) നയിച്ചേക്കും. വരുന്ന മെഗാ ലേലത്തില്‍ എന്ത് വില കൊടുത്തും താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബിയുടെ ശ്രമം. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR), പഞ്ചാബ് കിംഗ്‌സ് എന്നിവരും ശ്രേയസിന് പിന്നാലെയുണ്ട്.

ക്യാപ്റ്റനായി കളിക്കാനാണ് താല്‍പര്യമെന്ന് നേരത്തെ ശ്രേയസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികളായ അഹമ്മദാബാദും ലഖ്‌നൗവും ശ്രേയസിനെ സമീപിച്ചിരുന്നു. എന്നാല്‍ നായകസ്ഥാനം ഉണ്ടാവില്ലെന്ന് ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കിയതോടെ താരം പിന്മാറുകയായിരുന്നു.

അവസാന ഐപിഎല്‍ സീസണിന് ശേഷം വിരാട് കോലി നായകസ്ഥാനത്ത് നിന്ന് മാറിയിരുന്നു. ഇതോടെ ശ്രേയസിനെ ടീമിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ടീമുമായി ബന്ധപ്പട്ടവര്‍ വ്യക്താക്കി. ശ്രേയസാവട്ടെ ഏതെങ്കിലും ടീമിന്റെ ക്യാപ്റ്റനാവണമെന്ന നിലപാടിലുമാണ്. 

2018, 2019, 2020 സീസണില്‍ ഡെല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ തുടക്കം താരത്തിന് നഷ്ടമായി. ഇതോടെ റിഷഭ് പന്തിനെ ക്യാപ്റ്റനാക്കി. പന്തിന് കീഴില്‍ ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുത്തതോടെ ശ്രേയസിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ഡെല്‍ഹി തീരുമാനിക്കുകയായിരുന്നു.

ഓയിന്‍ മോര്‍ഗനായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. എന്നാല്‍ ബാറ്റിംഗില്‍ സമ്പൂര്‍ണ പരാജയമായിരുന്നു മോര്‍ഗന്‍. ഇതോടെ ടീം മോര്‍ഗനെ നിലനിര്‍ത്തിയില്ല. കെ എല്‍ രാഹുലാണ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹം ലഖ്‌നൗ ടീമിനൊപ്പമായിരിക്കും. ഇക്കാര്യത്തില്‍ സ്ഥിരീകരണം മാത്രമാണ് ഇനി വരാനുള്ളത്.

click me!