
ബെംഗളൂരു: ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്.
ബെംഗളൂരുവിൽ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു. വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിൽക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!