വിരാട് കോലി മാത്രമല്ല, ആര്‍സിബിയുടെ കിരീടനേട്ടത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ത്ഥ് മല്യയും

Published : Jun 04, 2025, 03:40 PM IST
വിരാട് കോലി മാത്രമല്ല, ആര്‍സിബിയുടെ കിരീടനേട്ടത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ത്ഥ് മല്യയും

Synopsis

അവസാനം, 18 വര്‍ഷം, കാത്തിരുന്നു ഈ ഒരു നിമിഷത്തിനായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥ് മല്യ പൊട്ടിക്കരഞ്ഞത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ 18 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വിതുമ്പിയത് വിരാട് കോലി മാത്രമല്ല, മുന്‍ ടീം ഉടമ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യ കൂടിയായിരുന്നു. ജോഷ് ഹേസല്‍വുഡ് പഞ്ചാബ് ഇന്നിംഗ്സിലെ അവസാന പന്തും എറിഞ്ഞുപ കഴിഞ്ഞപ്പോള്‍ വിരാട് കോലി ബൗണ്ടറിക്ക് അരികെ മുട്ടുകുത്തി വീണ് വിതുമ്പിയപ്പോൾ ടിവിക്കു മുമ്പില്‍ മുട്ടുകുത്തി നിന്നായിരുന്നു സിദ്ധാര്‍ത്ഥ് മല്യ പൊട്ടിക്കരഞ്ഞത്.

അവസാനം, 18 വര്‍ഷം, കാത്തിരുന്നു ഈ ഒരു നിമിഷത്തിനായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥ് മല്യ പൊട്ടിക്കരഞ്ഞത്.ഐപിഎല്ലിന് തുടക്കമിട്ടവരിലൊരാളായ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയും കിരീടനേട്ടത്തില്‍ ആര്‍സിബിയെ അനുമോദിച്ചു. നേരത്തെ മുന്‍ ടീം ഉടമ വിജയ് മല്യയും ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ പ്രതികരിച്ചിരുന്നു. ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യ ഇംഗ്ലണ്ടില്‍ വിചാരണ നടപടികള്‍ നേരിടുകയാണ് ഇപ്പോഴും. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ഇതുവരെ ബ്രിട്ടീഷ് കോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ആര്‍സിബി ടീം ഉണ്ടാക്കിയപ്പോള്‍ ഐപിഎല്‍ കിരീടം ബെംഗളൂരുവിലെത്തണമെന്നതായിരുന്നു തന്‍റെ സ്വപ്നമെന്നും വിരാട് കോലിയെപ്പോലൊരു ഇതിഹാസ താരത്തെ യുവതാരമായിരിക്കുമ്പോഴെ ടീമിലെടുക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും വിജയ് മല്യ പ്രതികരിച്ചു. 18 വര്‍ഷത്തോളം ടീമിനൊപ്പം തുടര്‍ന്ന് കോലി കിരീടനേട്ടം സ്വന്തമാക്കിയെന്നത് അവിശ്വസനീയമാണെന്നും യൂണിവേഴ്സല്‍ ബോസായ ക്രിസ് ഗെയ്‌ലിനെ ടീമിലെത്തിക്കാനും 360 ഡിഗ്രി കളിക്കാരനായ എ ബി ഡിവില്ലിയേഴ്സിനെ ആര്‍സിബിയിലെത്തിക്കാനും തനിക്കായെന്നും വിജയ് മല്യ കുറിച്ചു. അവസാനം ഐപിഎല്‍ കിരീടം ബെംഗളൂരുവിലെത്തിയിരിക്കുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി