ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; റുതുരാജ് ഗെയ്ക്‌വാദിന് പകരം രാജസ്ഥാന്‍ താരം ഇന്ത്യന്‍ ടീമിലേക്ക്

By Web TeamFirst Published May 28, 2023, 12:05 PM IST
Highlights

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് റുതുരാജിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് ഓപ്പണറായി ടീമിലെടുത്തത്.  എന്നാല്‍ ഐപിഎല്‍ ഫൈലിന് പിന്നാലെ ജൂണ്‍ മൂന്നിനും നാലിനുമായി വിവാഹം നടക്കുന്നതിനാല്‍ ജൂണ്‍ അഞ്ചിന് ശേഷം മാത്രമെ ടീമിനൊപ്പം ചേരാനാകൂ എന്ന് റുതുരാജ് അറിയിച്ചതോടെയാണ് പകരക്കാനെ അയക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടത്.

മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് പിന്‍മാറി. വിവാഹിതനാവാന്‍ പോകുന്നതിനാലാണ് റുതുരാജ് ഫൈനലിനുള്ള ടീമില്‍ നിന്ന് പിന്‍മാറിയത്. റുതുരാജിന് പകരം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തടിച്ച യുവതാരം യശസ്വി ജയ്‌സ്വാളിനെ ഇന്ത്യന്‍ ടീമില്‍ റിസര്‍വ് ഓപ്പണറായി ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  ജയ്സ്വാള്‍ ഉടന്‍ ലണ്ടനില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് റുതുരാജിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് ഓപ്പണറായി ടീമിലെടുത്തത്.  എന്നാല്‍ ഐപിഎല്‍ ഫൈലിന് പിന്നാലെ ജൂണ്‍ മൂന്നിനും നാലിനുമായി വിവാഹം നടക്കുന്നതിനാല്‍ ജൂണ്‍ അഞ്ചിന് ശേഷം മാത്രമെ ടീമിനൊപ്പം ചേരാനാകൂ എന്ന് റുതുരാജ് അറിയിച്ചതോടെയാണ് പകരക്കാനെ അയക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടത്.

യശസ്വി ജയ്‌സ്വാളിനോട് ടീം മാനേജ്മെന്‍റ് റെഡ് ബോളില്‍ പരിശീലനം തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുകെ വിസ ഉള്ളതിനാല്‍ ജയ്‌സ്വാളിന് മറ്റ് തടസങ്ങളൊന്നുമില്ലാതെ വേഗം ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുമാവും. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 625 റണ്‍സടിച്ച ജയ്‌സ്വാള്‍ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു.

ഗില്ലിനെ പൂട്ടാന്‍ ധോണിയുടെ തന്ത്രം; ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍

ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക. ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാകും ഫൈനലില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഇവരിലൊരാള്‍ക്ക് പരിക്കല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമെ പകരം ഓപ്പണറായി ജയ്‌സ്വാളിനെ പരിഗണിക്കൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യ സംഘം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ 30ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും.

click me!