Asianet News MalayalamAsianet News Malayalam

ഗില്ലിനെ പൂട്ടാന്‍ ധോണിയുടെ തന്ത്രം; ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍

എന്നാല്‍ ചെന്നൈയിലേതുപോലെയുള്ള സ്ലോ ട്രാക്കല്ല അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ധോണിപ്പടയെ കാത്തിരിക്കുന്നത് എന്നതിനാല്‍ ഗില്ലിനെ പൂട്ടുക എന്ന ഉത്തരവാദിത്തം ധോണി ആരെ ഏല്‍പ്പിക്കുമെന്നാകും ആരാധകര്‍ ഉറ്റു നോക്കുന്നത്. പവര്‍ പ്ലേയില്‍ തിളങ്ങുന്ന ദീപക് ചാഹറിന് തന്നെയാവും ഇന്നും ആ ചുമതല ധോണി ഏല്‍പ്പിക്കുക.

 

GT vs CSK IPL 2023 Final Chennai Super Kings Playing XI updates gkc
Author
First Published May 28, 2023, 10:44 AM IST

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിംഗ് ഫോമും എം എസ് ധോണിയെന്ന നായകന്‍റെ തന്ത്രങ്ങളും തമ്മിലുള്ള മാറ്റുരക്കല്‍ കൂടിയാവും. ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ 38 പപന്തില്‍ 42 റണ്‍സെടുത്ത് നന്നായി തുടങ്ങിയ ഗില്ലിനെ അടിച്ചു തകര്‍ക്കാന്‍ വിടാതെ ദീപക് ചാഹറിലൂടെ ചെന്നൈ വീഴ്ത്തിയിരുന്നു.

എന്നാല്‍ ചെന്നൈയിലേതുപോലെയുള്ള സ്ലോ ട്രാക്കല്ല അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ധോണിപ്പടയെ കാത്തിരിക്കുന്നത് എന്നതിനാല്‍ ഗില്ലിനെ പൂട്ടുക എന്ന ഉത്തരവാദിത്തം ധോണി ആരെ ഏല്‍പ്പിക്കുമെന്നാകും ആരാധകര്‍ ഉറ്റു നോക്കുന്നത്. പവര്‍ പ്ലേയില്‍ തിളങ്ങുന്ന ദീപക് ചാഹറിന് തന്നെയാവും ഇന്നും ആ ചുമതല ധോണി ഏല്‍പ്പിക്കുക.

ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്‌വാദ്-ഡെവോണ്‍ കോണ്‍വെ സഖ്യം നല്‍കുന്ന തുടക്കം തന്നെയാണ് ചെന്നൈയുടെ കരുത്ത്. ശിവം ദുബെയുടെ വെടിക്കെട്ടും അജിങ്ക്യാ രഹാനെയുടെ ഫോമും ചെന്നൈക്ക് പിന്നാലെ കരുത്താകും. അംബാട്ടി റായുഡു മങ്ങിയ ഫോം തുടരുന്നതിനാല്‍ ഇംപാക്ട് പ്ലേയറായിട്ടാവും ഇന്നും പരിഗണിക്കുക.

മഴയോ റണ്‍മഴയോ, ഐപിഎല്‍ കലാശപ്പോരിലെ കാലാവസ്ഥ പ്രവചനം; മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആര് നേടും

മൊയീന്‍ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ തന്നെയാകും ഇന്നും ചെന്നൈയുടെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍. ബൗളിംഗില്‍ ജഡേജയുടെ മിന്നും ഫോം ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എം എസ് ധോണി പതിവുപോലെ ഫിനിഷറായി ഇറങ്ങും. തുഷാര്‍ ദേശ് പാണ്ഡെയും ദീപക് ചാഹറും പേസര്‍മാരായി ആദ്യ ഇലവനിലെത്തും. മഹീക്ഷ തീക്ഷണയാകും ടീമിലെ മറ്റൊരു സ്പിന്നര്‍. ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ബൗളിംഗില്‍ മതീഷ പതിരാനയും ബാറ്റിംഗില്‍ അംബാട്ടി റായുഡുവും കളിക്കാനാണ് സാധ്യത.

ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, ശിവം ദുബെ, അജിങ്ക്യ രഹാനെ, മൊയിൻ അലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, ദീപക് ചാഹർ, മഹീഷ് തീക്ഷണ, മതീഷ പതിരാന.

ഇംപാക്ട് താരങ്ങള്‍

മതീഷ പതിരണ, അംബാട്ടി റായുഡു, ഷെയ്ക് റഷീദ്, മിച്ചൽ സാന്‍റ്നർ, ആകാശ് സിംഗ്.

Follow Us:
Download App:
  • android
  • ios