SA vs IND : കേപ്ടൗണില്‍ ഇന്ത്യക്ക് ടോസ്, ടീമില്‍ നാല് മാറ്റം; പരമ്പര തൂത്തുവാരാന്‍ ദക്ഷിണാഫ്രിക്ക

By Web TeamFirst Published Jan 23, 2022, 1:49 PM IST
Highlights

നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad) ഏകദിന ജേഴ്‌സിയിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. 
 

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക (South Africa) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad) ഏകദിന ജേഴ്‌സിയിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. 

സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുറത്തായി. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് ടീമിലെത്തി. അദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.  ആശ്വാസജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത്് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹര്‍.

ദക്ഷിണാഫ്രിക്ക: ജന്നെമെന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ലുംഗി എന്‍ഗിഡി, സിസാന്‍ഡ് മഗാല.

click me!