SA vs IND : സ്റ്റംപ് വായുവില്‍ കറങ്ങി; മാര്‍കോ ജാന്‍സനെതിരെ ജസ്പ്രിത് ബുമ്രയുടെ പ്രതികാരം- വീഡിയോ

Published : Jan 12, 2022, 11:44 PM IST
SA vs IND : സ്റ്റംപ് വായുവില്‍ കറങ്ങി; മാര്‍കോ ജാന്‍സനെതിരെ ജസ്പ്രിത് ബുമ്രയുടെ പ്രതികാരം- വീഡിയോ

Synopsis

ബുമ്രയ്ക്ക് ജാന്‍സനെതിരെ റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതിനുള്ള മറുപടി ഇന്ന് കൊടുത്തു. ജാന്‍സന്റെ വിക്കറ്റ് തെറിപ്പിച്ചാണ് ബുമ്ര പക വീട്ടിയത്.  

കേപ്ടൗണ്‍ : വാണ്ടറേഴ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്രയും (Jasprit Bumrah) ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ ജാന്‍സനും (Marco Jansen) തമ്മിലുള്ള വാക്കേറ്റം ഏറെ ചര്‍ച്ചയായിരുന്നു. ക്രീസിലെത്തിയപ്പോല്‍ ജാന്‍സന്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞതാണ് ബുമ്രയെ ചൊടിപ്പിച്ചത്. 

ജാന്‍സന്റെ ഒരു ബൗണ്‍സര്‍ ബുമ്രയുടെ കൈയില്‍ തട്ടുകയും ചെയ്തു. ഇതിന് പിന്നാലെ ബുമ്രയെ തുറിച്ചുനോക്കിയ ജാന്‍സണോട് ആ പന്തുകൊണ്ട് തനിക്ക് വേദനിച്ചില്ലിന്ന് ബുമ്ര മറുപടി നല്‍കി. അടുത്ത പന്തും ബുമ്രക്കുനേരെ ജാന്‍സണ്‍ ബൗണ്‍സര്‍ എറിഞ്ഞു. തുടര്‍ന്ന് ബൗളറുടെ അടുത്തേക്ക് നടന്നെത്തിയ ബുമ്ര രോഷാകുലനായി സംസാരിച്ചു. ജാന്‍സണും വിട്ടുകൊടുത്തില്ല. ഇതോടെ അമ്പയര്‍ മറൈസ് ഇറാസ്മുസ് ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.

ബുമ്രയ്ക്ക് ജാന്‍സനെതിരെ റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതിനുള്ള മറുപടി ഇന്ന് കൊടുത്തു. ജാന്‍സന്റെ വിക്കറ്റ് തെറിപ്പിച്ചാണ് ബുമ്ര പക വീട്ടിയത്. ജാന്‍സന്‍ തിരിഞ്ഞു നടക്കുമ്പോള്‍ താന്‍ പറയാന്‍ കരുതിയ കാര്യം ബുമ്രയുടെ മുഖത്ത് എഴുതിവച്ചിരുന്നു. വീഡിയോ കാണാം. 

മത്സരത്തില്‍ ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്ക് 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്് നല്‍കിയതും ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ടെസ്റ്റ് കരിയറില്‍ ബുമ്ര ഏഴാം തവണയാണ് അഞ്ച് വിക്കറ്റ് നേടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ട', സഞ്ജുവിനെ പിന്തുണക്കാനുള്ള കാരണം, ജയ് ഷായുടെ പിന്തുണ, എല്ലാം തുറന്നു പറഞ്ഞ് ഗംഭീര്‍
ലോകകപ്പ് ട്രോഫിയുമായി ഹനുമാന്‍ക്ഷേത്ര ദർശനം; കീർത്തി ആസാദിന് മറുപടിയുമായി ഗൗതം ഗംഭീര്‍