
പാള്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരായ (SAvIND) ജയത്തോടെ റെക്കോഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. പാളില്‍ ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറിലാണ് ദക്ഷണാഫ്രിക്ക (South Africa) മറികടന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുകയും ചെയ്തു. പാളില്‍ തന്നെ നടന്ന ആദ്യ ഏകദിനം 31 റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക- ഇന്ത്യ രണ്ടാം ഏകദിനത്തിന് മുമ്പ് 14 ഏകദിനങ്ങളാണ് പാളില്‍ നടന്നത്. ഈ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന സ്‌കോറാണിത്. 2001ല്‍ ശ്രീലങ്കയ്‌ക്കെതിരെ 250 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തായി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്.
2011ല്‍ നാഗ്പൂരില്‍ 297 റണ്‍സ് ചേസ് ചെയ്തതാണ് ഒന്നാമത്. 1991ല്‍ ഡല്‍ഹിയില്‍ 288 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. 2001ല്‍ ജൊഹന്നാസ്ബര്‍ഗില്‍ 280 റണ്‍്‌സ് മറികടന്ന് ജയിക്കാനും ദക്ഷിണാഫ്രിക്കയ്ക്കായി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) ഒരു മോശം റെക്കോഡിന്റെ പട്ടികയിലും ഇടം നേടി. ക്യാപ്റ്റനായുള്ള ആദ്യ ഏകദിനങ്ങളിലും തോറ്റ അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് രാഹുല്‍. അജിത് വഡേക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, കെ ശ്രീകാന്ത്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് മറ്റു ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍.
നേരത്തെ, രാഹുല്‍ ക്യാപ്റ്റനായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. രോഹിത് ശര്‍മ പരിക്കേറ്റ് പിന്മാറിയപ്പോഴാണ് രാഹുലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിനും ക്യാപ്റ്റനെ നോക്കുന്ന ഈ സാഹചര്യത്തില്‍ രാഹുലിന്റെ മോശം റെക്കോഡ് ചര്‍ച്ചയാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!