SA vs IND: അവര്‍ ബൗള്‍ ചെയ്യാത്തതില്‍ ദുരൂഹത, ഇന്ത്യയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍

Published : Jan 14, 2022, 08:37 PM IST
SA vs IND: അവര്‍ ബൗള്‍ ചെയ്യാത്തതില്‍ ദുരൂഹത, ഇന്ത്യയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍

Synopsis

നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 41 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ലഞ്ചിനുശേഷം ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ 8.3 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം അടിച്ചെടുത്തു. ലഞ്ചിനുശേഷം ഇന്ത്യ ജസ്പ്രീത് ബുമ്രയെയോ മുഹമ്മദ് ഷമിയെയോ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയോ ഉപയോഗിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഗവാസ്കര്‍ തുറന്നടിച്ചു.

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങി പരമ്പര കൈവിട്ടതിന് പിന്നാലെ നാലാം ദിനം ഇന്ത്യയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്തത് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍(Sunil Gavaskar). 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം 101-2 എന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ ബൗണ്ടറി കടത്തുകയും ചെയ്തു.

നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 41 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ലഞ്ചിനുശേഷം ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ 8.3 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം അടിച്ചെടുത്തു. ലഞ്ചിനുശേഷം ഇന്ത്യ ജസ്പ്രീത് ബുമ്രയെയോ മുഹമ്മദ് ഷമിയെയോ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയോ ഉപയോഗിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഗവാസ്കര്‍ തുറന്നടിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം അത് ദുരൂഹമാണ്. കാരണം ലഞ്ചിനുശേഷം ബുമ്രയോ ഷര്‍ദ്ദുലോ ഒറ്റ ഓവര്‍ പോലും എറിഞ്ഞില്ല. അതോ ആ സമയം തന്നെ ഇന്ത്യ കളി തോറ്റതായി സമ്മതിച്ചുവോ എന്നറിയില്ലെന്നും മത്സരശേഷം ഗവാസ്കര്‍ പറഞ്ഞു. അതുപോലെ അശ്വിന്‍ ബൗള്‍ ചെയ്യുമ്പോഴുള്ള ഫീല്‍ഡിംഗ് വിന്യാസത്തെയും ഗവാസ്കര്‍ വിമര്‍ശിച്ചു. അശ്വിന്‍ പന്തെറിയുമ്പോള്‍ ആക്രമണോത്സുക ഫീല്‍ഡൊരുക്കുന്നതിന് പകപം അനായാസം സിംഗിളുകളെടുക്കാന്‍ കഴിയുന്ന  ഫീല്‍ഡിംഗ് വിന്യാസമായിരുന്നു ഉണ്ടായിരുന്നത്.

അഞ്ച് ഫീല്‍ഡര്‍മാരായിരുന്നു ആ സമയം ബൗണ്ടറിയിലുണ്ടായിരുന്നത്. ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിക്കാതെയെങ്ങനെയാണ് അവരെ പുറത്താക്കാനാവുക. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്ത പോരാട്ടവീര്യം അഭിനന്ദനീയമാണ്. അതാണ് ഒറു ടീമിന്‍റെ കരുത്ത് വ്യക്തമാക്കുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍