Virat Kohli : 'രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ കളിക്കാന്‍ പ്രശ്‌നമില്ല, ഏകദിനത്തില്‍ കോലി കളിക്കും': ഗാംഗുലി

Published : Dec 15, 2021, 09:56 AM ISTUpdated : Dec 15, 2021, 09:59 AM IST
Virat Kohli : 'രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ കളിക്കാന്‍ പ്രശ്‌നമില്ല, ഏകദിനത്തില്‍ കോലി കളിക്കും': ഗാംഗുലി

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലി കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഗാംഗുലി 

മുംബൈ: വിരാട് കോലി (Virat Kohli) ദക്ഷിണാഫ്രിക്കയ്ക്കെതിരായ (India Tour of South Africa 2021-22) ഏകദിന പരമ്പരയിൽ കളിക്കുമെന്ന് ബിസിസിഐ (BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ കളിക്കുന്നതിൽ വിരാട് കോലിക്ക് യാതൊരു പ്രശ്നവുമില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ആർ അശ്വിനെ (Ravichandran Ashwin) ടി20 ലോകകപ്പിൽ കളിപ്പിക്കാൻ ആവശ്യപ്പെട്ടത് കോലിയാണെന്നും അശ്വിൻ തിരിച്ചുവരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടി കോലി വിട്ടുനില്‍ക്കുന്നതായായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. എന്നാല്‍ ഇത് നിഷേധിക്കുന്നതാണ് ദാദയുടെ മറുപടി. 

അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ടെസ്റ്റ് നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വാര്‍ത്താസമ്മേളനം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കും. ഏകദിന നായകപദവി നഷ്‌ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിത്ത് ശര്‍മ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയിൽ നിന്ന് പിന്മാറുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെ കോലിയുടെ വാര്‍ത്താസമ്മേളനം പ്രധാനമാണ്. 

അതേസമയം ദക്ഷിണാഫ്രിക്കന്‍ ഏകദിനങ്ങളില്‍ നിന്ന് മാറിനിൽക്കാനുള്ള കോലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുന്നോട്ടുവന്നു. 'താരങ്ങള്‍ വിശ്രമം എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഏത് സമയത്ത് ഇത്തരം തീരുമാനം എടുക്കുന്നു എന്നതാണ് പ്രധാനം. രോഹിത്തിനും കോലിക്കും ഇടയിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കാന്‍ മാത്രമേ തീരുമാനം സഹായിക്കൂ' എന്ന് അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരും ഏതെങ്കിലും ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയില്ലെന്നും' അസ്ഹര്‍ പറഞ്ഞു. 

Virat Kohli Press Conference : ദക്ഷിണാഫ്രിക്കന്‍ പര്യടനം; കോലി എന്ത് പറയും? നിര്‍ണായക വാര്‍ത്താസമ്മേളനം ഇന്ന്

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി