ഇന്ത്യക്ക് പിന്തുണയേ ലഭിക്കാത്ത ഒരേയൊരു രാജ്യത്തെക്കുറിച്ച് രോഹിത് ശര്‍മ, അത് പാക്കിസ്ഥാനല്ല

By Web TeamFirst Published May 16, 2020, 5:55 PM IST
Highlights

ലോകത്തെവിടെ പോയാലും ആരാധകരുടെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ബംഗ്ലാദേശില്‍ മാത്രം അത് ലഭിക്കാറില്ല. കാരണം, ബംഗ്ലാദേശ് ആരാധകര്‍ സ്വന്തം ടീമിനെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു

മുംബൈ: ലോകത്ത് എവിടെ ക്രിക്കറ്റ് കളിക്കാന്‍ പോയാലും ഇന്ത്യക്ക് മറ്റ് ടീമുകളേക്കാള്‍ ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ടാവും. പലപ്പോഴും ആതിഥേയരാജ്യത്തേക്കാള്‍ ആരാധക പിന്തുണ ഇന്ത്യക്ക് ലഭിക്കാറുമുണ്ട്. എന്നാല്‍ ഇന്ത്യക്ക് ആരാധക പിന്തുണ ലഭിക്കാത്ത ഒരേയൊരു രാജ്യമേയുള്ളു എന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ. അത് പാക്കിസ്ഥാനായിരിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട. അത് ബംഗ്ലാദേശേണെന്നാണ് രോഹിത് പറയുന്നത്.

ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലുമായി ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യത്തെയും ആരാധകര്‍ സ്വന്തം ടീമിനെ പരിധിയില്ലാതെ സ്നേഹിക്കുന്നവരാണെന്നും അതിനാല്‍ തന്നെ ടീമിന്റെ ഭാഗത്തു നിന്നുള്ള ചെറിയ വീഴ്ചകള്‍ പോലും അവര്‍ അംഗീകരിക്കില്ലെന്നും രോഹിത് പറഞ്ഞു.

ലോകത്തെവിടെ പോയാലും ആരാധകരുടെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ബംഗ്ലാദേശില്‍ മാത്രം അത് ലഭിക്കാറില്ല. കാരണം, ബംഗ്ലാദേശ് ആരാധകര്‍ സ്വന്തം ടീമിനെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. ടീമെന്ന നിലയില്‍ ബംഗ്ലാദേശ് ഒരുപാട് മെച്ചപ്പെട്ടുവെന്നും മുമ്പ് കണ്ടിരുന്ന ബംഗ്ലാദേശ് അല്ല ഇപ്പോഴത്തേതെന്നും രോഹിത് പറഞ്ഞു.

Also Read:ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് സാനിയ മിര്‍സ

2019ലെ ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ ക്യാച്ച് വിട്ടതിന് തന്നെ ട്രോളന്‍മാര്‍ കളിയാക്കി കൊന്നുവെന്ന് തമീം ഇഖ്ബാല്‍ പറഞ്ഞു. ക്യാച്ച് വിട്ടശേഷം താങ്കള്‍ എങ്ങനെയെങ്കിലും ഔട്ടായാല്‍ മതിയെന്ന പ്രാര്‍ത്ഥനയായിരുന്നു എനിക്ക്. പക്ഷെ താങ്കള്‍ 40 റണ്‍സിലെത്തിയപ്പോള്‍, ഞാനത് വിട്ടു, കാരണം വരാനിരിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായി-തമീം പറഞ്ഞു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രോഹിത് ഒമ്പത് റണ്‍സെടുത്തു നില്‍ക്കെ തമീം കൈവിട്ടിരുന്നു. പിന്നീട് 104 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

click me!