
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനുള്ള ഇന്ത്യന്‍ ലെജന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ നായകനാവുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ എന്നിവരുമുണ്ട്. സെവാഗും സച്ചിനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, സമീര്‍ ദിഗെ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.
പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസതാരങ്ങളാണ് പങ്കെടുക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.
വിന്‍ഡീസിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്സും ശ്രീലങ്കയെ തിലകരത്നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണർ സുനിൽ ഗാവസ്കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്ട്രേലിയയിലെ ചാരിറ്റി മത്സരത്തിൽ ഒരുമിച്ച് കളിച്ചിരുന്നു.
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിനുള്ള ഇന്ത്യന്‍ ടീം:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!