ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിന് മുന്‍തൂക്കം; കാരണം വ്യക്തമാക്കി സച്ചിന്‍

By Web TeamFirst Published Jun 15, 2021, 10:37 PM IST
Highlights

ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് രണ്ട് ടെസ്റ്റുകള്‍ കളിച്ചുവരുന്നതുകൊണ്ടാണ് ന്യസിലന്‍ഡിന് മുന്‍തൂക്കമെന്നും സച്ചിന്‍ വ്യക്തമാക്കി. ന്യൂസീലന്റ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമയവും സച്ചിന്‍ ചോദ്യം ചെയ്തു.

മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടെന്ന് തുറന്നുപറഞ്ഞ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് രണ്ട് ടെസ്റ്റുകള്‍ കളിച്ചുവരുന്നതുകൊണ്ടാണ് ന്യസിലന്‍ഡിന് മുന്‍തൂക്കമെന്നും സച്ചിന്‍ വ്യക്തമാക്കി. ന്യൂസീലന്റ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമയവും സച്ചിന്‍ ചോദ്യം ചെയ്തു. 

സച്ചിന്‍ പറയുന്നതിങ്ങനെ... ''ഇംഗ്ലണ്ട്-ന്യൂസിലന്റ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നേരത്തെ തീരുമാനിച്ചതാണ്. അതായത് കിവീസ് ഫൈനലില്‍ സ്ഥാനമുറപ്പിക്കുന്നതിനും മുമ്പായിരുന്നുവത്. ഇംഗ്ലണ്ടിലെ സാഹര്യങ്ങള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പൂര്‍ണമായും അപരിചിതമല്ല.

ഇന്ത്യന്‍ ടീം ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നേരിയ മുന്‍തൂക്കം കിവീസിനാണ്. കാരണം അവര്‍ ഇപ്പോള്‍ തന്നെ രണ്ട് ടെസ്റ്റുകള്‍ കളിച്ചു. ഫൈനലിന് ശേഷം ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനം സംഭവിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നമില്ലായിരുന്നു. ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാകാം.'' സച്ചിന്‍ പറഞ്ഞു. 

അടുത്ത വെള്ളിഴ്ച്ചയാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഫൈനലിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 15 അംഗ ടീമില്‍ അഞ്ച് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമുണ്ട്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ എട്ട് ബാറ്റ്‌സ്മാന്മാര്‍ ടീമിലുണ്ട്.

click me!