
സതാംപ്ടൺ: വെള്ളിയാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ 15 അംഗ ടീമിലില്ല. ഇതോടെ ഫൈനലിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമയുമാകും ഓപ്പണർമാരെന്ന് ഉറപ്പായി. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ടീമിലുണ്ട്. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയും 15 അംഗ ടീമിലുണ്ട്. ഈ ടീമിൽ നിന്നാവും അന്തിമ ഇലവനെ തെരഞ്ഞെടുക്കുക.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം അംഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ രവീന്ദ്ര ജഡേജയും റിഷഭ് പന്തും ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും തിളങ്ങിയിരുന്നു. ജഡേജ 74 പന്തിൽ 54 റൺസടിക്കുകയും ബൗളിംഗിൽ മൂന്നു വിക്കറ്റെടുക്കുകയും ചെയ്തപ്പോൾ റിഷഭ് പന്ത് 94 പന്തിൽ 121 റൺസടിച്ചിരുന്നു. ബാറ്റിംഗിൽ ഹനുമാ വിഹാരിയും ബൗളിംഗിൽ ഉമേഷ് യാദവും 15 അംഗ ടീമിലുണ്ട്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ പരിക്കുമൂലം കളിക്കാതിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും ടോം ലാഥമിനെയും ഉൾപ്പെടുത്തി ന്യൂസിലൻഡും 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടണിൽ തുടങ്ങുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീം
V Kohli (C), A Rahane (VC), R Sharma, S Gill, C Pujara, H Vihari, R Pant, W Saha, R Ashwin, R Jadeja, J Bumrah, Ishant Sharma, Mohammad Shami, Umesh Yadav & Mohammed Siraj.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!