
പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് ... റണ്‍സ് വിജയലക്ഷ്യം. പെര്‍ത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ അഞ്ച് വിക്കറ്റ് നേടിയ സാം കറനാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. 32 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരമാണിത്. ഇരുവരേയും കൂടാതെ ആതിഥേയരായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലെ മറ്റു ടീമുകള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയയെ തോല്‍പ്പിപ്പിച്ചിരുന്നു.
പേസും ബൗണ്‍സും നിറഞ്ഞ ട്രാക്കില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. മൂന്നാം ഓവറില്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (10) മടക്കിയയച്ച് മാര്‍ക് വുഡാണ് അഫ്ഗാന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സഹ ഓപ്പണര്‍ ഹസ്രത്തുള്ള സസൈ (7) ബെന്‍ സ്റ്റോക്‌സിന് മുന്നില്‍ കീഴടങ്ങി. നാലാമനായി ക്രീസിലെത്തിയ ഉസ്മാന്‍ ഗനി (30) സദ്രാനുമൊത്ത് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അധികദൂരം മുന്നോട്ട് പോയില്ല.
27 റണ്‍സാണ് ഇരുവര്‍ക്കും നേടാനായത്. അഫ്ഗാന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ. 12-ാം ഓവറില്‍ ഇബ്രാഹിം മടങ്ങി. നജീബുള്ള സദ്രാന്‍ (13), മുഹമ്മദ് നബി (3), അഹമ്മദുള്ള ഒമര്‍സൈ (8), റാഷിദ് ഖാന്‍ (0), മുജീബ് ഉര്‍ റഹ്മാന്‍ (0), ഫസലുള്ള ഫാറൂഖി (0) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ഫരീദ് അഹമ്മദ് മാലിക് (2) പുറത്താവാതെ നിന്നു. കറന് പുറമെ സ്റ്റോക്‌സ്, മാര്‍ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്‌സ് ഒരു വിക്കറ്റ് വീഴ്ത്തി.
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഉസ്മാന്‍ ഗനി, നജീബുള്ള സ്ദ്രാന്‍, മുഹമ്മദ് നബി, അഹ്മത്തുള്ള ഒമര്‍സൈ, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസല്‍ഹഖ് ഫാറൂഖി.
ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, മൊയീലന്‍ അലി, ലിയാം ലിവിംഗ്‌സറ്റണ്‍, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക് വുഡ്.