സഞ്ജയ് ബാംഗർ ബംഗ്ലാദേശിലേക്കില്ല; ഓഫർ നിരസിച്ചു

By Web TeamFirst Published Mar 19, 2020, 12:09 PM IST
Highlights

ടെസ്റ്റ് ടീമിന്‍റെ കൂടി ചുമതല ഏറ്റെടുക്കാൻ മക്കെൻസി വിസമ്മതിച്ചതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബാംഗറെ സമീപിച്ചത്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ക്ഷണം നിരസിച്ച് ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗർ. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്‍റെ ബാറ്റിംഗ് കോച്ചായാണ് ബാംഗറിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചത്. എന്നാൽ ടിവി ചാനലുമായുള്ള കരാറും വ്യക്തിപരമായ കാരണങ്ങളാലും ചുമത ഏറ്റെടുക്കാനാവില്ലെന്ന് ബാംഗർ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുടെ മുൻതാരം നീൽ മെക്കെൻസിയാണ് ബംഗ്ലാദേശിന്റെ ട്വന്‍റി 20, ഏകദിന ബാറ്റിംഗ് കോച്ച്. ടെസ്റ്റ് ടീമിന്‍റെ കൂടി ചുമതല ഏറ്റെടുക്കാൻ മക്കെൻസി വിസമ്മതിച്ചതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബാംഗറെ സമീപിച്ചത്. 12 ടെസ്റ്റിലും 15 ഏകദിനത്തിലും ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള ബാംഗർ 2014 മുതൽ 2019 വരെ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായിരുന്നു. 

അന്ന് ഇന്ത്യ തള്ളി, ഇപ്പോള്‍ ബംഗ്ലാദേശ് പിന്നാലെ

ഇന്ത്യക്കായി 2001-2004 കാലഘട്ടത്തില്‍ കളിച്ച ബംഗാര്‍ കഴിഞ്ഞ ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. ലോകകപ്പ് സെമിയില്‍ ന്യൂലിന്‍ഡിനെതിരായ ബാറ്റിംഗ് തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ബംഗാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിക്രം റാത്തോഡിനെ ബാറ്റിംഗ് പരിശീലകനാക്കുകയും ചെയ്തു.

Read more: 

click me!