സഞ്ജു സാംസണ്‍ വെടിക്കെട്ടോടെ തുടങ്ങി, കൂടെ രോഹനും; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ തുടക്കം

Published : Nov 30, 2025, 01:31 PM IST
Sanju Samson

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് 121 റണ്‍സ് വിജയലക്ഷ്യം. കെ എം ആസിഫിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിൽ ഛത്തീസ്ഗഢ് 19.5 ഓവറിൽ പുറത്തായി.

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് 121 റണ്‍സ് വിജയലക്ഷ്യം. ലക്‌നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്ഗഢ് 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അമന്‍ദീപ് ഖാരെ (41), സഞ്ജിത് ദേശായ് (35) എന്നിവര്‍ മാത്രമാണ് ഛത്തീസ്ഗഡ് നിരയില്‍ തിളങ്ങിയത്. കേരളത്തിന് വേണ്ടി കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശര്‍മ, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണാണ് (15 പന്തില്‍ 43) പുറത്തായത്. രോഹന്‍ കുന്നുമ്മല്‍ (12 പന്തില്‍ 24), സല്‍മാന്‍ നിസാര്‍ (1) എന്നിവരാണ് ക്രീസില്‍.

ഛത്തീസ്ഗ്ഡ നിരയില്‍ അമന്‍ദീപ്, സഞ്ജീത് എന്നിവര്‍ക്ക് പുറമെ ശശാങ്ക് ചന്ദ്രകര്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ആയുഷ് പാണ്ഡെ (0), ശശാങ്ക് (0), അജയ് മണ്ഡല്‍ (1), പ്രതീക് യാദവ് (4), ആനന്ദ് റാവു (3), ശുഭം അഗര്‍വാള്‍ (6), രവി കിരണ്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സൗരഭ് മജുംദാര്‍ (3) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ സഞ്ജു സിക്‌സടിച്ചാണ് തുടങ്ങിയത്. അഞ്ചാം ഓവറില്‍ പുറത്താകുമ്പോള്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഞ്ജുവിന്‍റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഇതിനിടെ സഞ്ജു നല്‍കിയ ഒരു അനായാസ ക്യാച്ച് ഛത്തീസ്ഗഡ് ഫീല്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരം ജയിച്ച കേരളം രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്ത്, അങ്കിത് ശര്‍മ്മ, ഷറഫുദ്ദീന്‍, സല്‍മാന്‍ നിസാര്‍, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍, കെ എം ആസിഫ്.

ഛത്തീസ്ഗഢ്: ആയുഷ് പാണ്ഡെ, അമന്‍ദീപ് ഖരെ (ക്യാപ്റ്റന്‍), ശശാങ്ക് ചന്ദ്രകര്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, അജയ് ജാദവ് മണ്ഡല്, സഞ്ജീത് ദേശായി, ആനന്ദ് റാവു, ശുഭം അഗര്‍വാള്‍, പ്രതീക് യാദവ്, രവി കിരണ്‍, സൗരഭ് മജുംദാര്‍.

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍