Sanju Samson: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

Published : Feb 19, 2022, 04:59 PM ISTUpdated : Feb 19, 2022, 05:04 PM IST
Sanju Samson: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

Synopsis

നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക.

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള(T20I series vs Sri Lanka) ഇന്ത്യന്‍ ടീമിനെ( Indian Team) പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) വിക്കറ്റ് കീപ്പറായി 18 അംഗ ടീമില്‍ ഇടം നേടി. മുന്‍ നായകന്‍ വിരാട് കോലിക്കും(Virat Kohli) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും(Rishabh Pant) വിശ്രമം അനുവദിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ വീണ്ടും നേടിയത്. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും ബാറ്ററായി ഇന്ത്യന്‍ ടീമിലുണ്ട്.

രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാരായുള്ളത്. ഓള്‍ റൗണ്ടറായി വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, എന്നിവരാണുള്ളത്. ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.

നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക. നേരത്തെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായിരുന്നു ലഖ്നൗ വേദിയാവേണ്ടിയിരുന്നത്. മൊഹാലിയില്‍ നടത്താനിരുന്ന ടി20 മത്സരമാണ് ധര്‍മശാലയിലേക്ക് മാറ്റിയത്.

Also Read: അദ്ദേഹമല്ല താരങ്ങളെ തിരഞ്ഞെടുക്കുന്നത്! സഞ്ജു സാംസണെ ക്രൂശിക്കേണ്ടതില്ല; നിങ്ങള്‍ അറിയേണ്ട ചിലത്

ടി20 പരമ്പരക്കുശേഷം നടക്കുന്ന ആദ്യ ടെസ്റ്റിന് മൊഹാലിയും രണ്ടാം ടെസ്റ്റിനും ബംഗലൂരുവും വേദിയാവും. ബംഗാലൂരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റായിരിക്കും.

India's squad for the T20I series: Rohit (C), Ruturaj, Ishan (WK), Surya, Shreyas Iyer, Venkatesh, Deepak Chahar, Bumrah (VC), Bhuvneshwar Kumar, Deepak Chahar, Harshal, Siraj, Samson (WK), Ravi Jadeja, Chahal, Bishnoi, Kuldeep, Avesh.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ