കോലിയുടെ ചരിത്ര റെക്കോർഡിനൊപ്പം സഞ്ജു, വെടിക്കെട്ട് ഫിഫ്റ്റിയുമായി വാംഖഡെയില്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം

Published : Mar 05, 2026, 08:40 PM IST
IND vs WI Sanju Samson

Synopsis

ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരത്തിലെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്‍റെ ഫിൻ അലന്‍ ആണ് പട്ടികയിൽ ഒന്നാമത്.

മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സടിച്ച് വെടിക്കെട്ട് അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് അപൂര്‍വറെക്കോര്‍ഡ്. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡാണ് സഞ്ജു മംബൈയില്‍ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ വിരാട് കോലി നേടിയ 89 റണ്‍സിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു ഇന്നെത്തിയത്.

ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരത്തിലെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്‍റെ ഫിൻ അലന്‍ ആണ് പട്ടികയിൽ ഒന്നാമത്. 2009ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷൻ നേടിയ 96 റണ്‍സാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 89 റണ്‍സുമായി വിരാട് കോലിയും സഞ്ജു സാംസണുമുണ്ട്. 2022ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ അലക്സ് ഹെയില്‍സ് നേടിയ 86 റണ്‍സാണ് സഞ്ജുവിന് പിന്നില്‍ അഞ്ചാമത്.

 

കോഹ്‌ലിയും സഞ്ജുവും തങ്ങളുടെ റെക്കോർഡ് സ്കോറുകൾ കണ്ടെത്തിയത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. 26 പന്തില്‍ ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ സഞ്ജു 42 പന്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് കൈയകലത്തില്‍ സെഞ്ചുറി നഷ്ടമായി.

 

എട്ട് ഫോറും ഏഴ് സിക്സും സഞ്ജു പറത്തി. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായിരുന്ന കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു ആണ് ഇന്ത്യക്ക് സെമി ടിക്കറ്റ് ഉറപ്പാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രൂക്കിന്‍റെ കൈവിട്ട കളി, ആർച്ചറെ സിക്സിന് പറത്തി സഞ്ജുവിന്‍റെ മറുപടി; വാംഖഡെയെ ഇളക്കിമറിച്ച് സാംസൺ ഷോ
ആര്‍ച്ചറെ അടിച്ചുപറത്തി സഞ്ജു, വീണ്ടും ഫിഫ്റ്റി, അഭിഷേക് വീണ്ടും സ്പിന്‍ കെണിയില്‍ വീണു, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നല്ല തുടക്കം