സ്വന്തമായി വണ്ടിയില്ലാത്ത വൈഭവ്, വാഗൺ ആർ ഉടമയായ സഞ്ജു; ബിസിസിഐ അവാർഡ് വേദിയിൽ തുറന്നുപറഞ്ഞ് ലോകകപ്പ് താരങ്ങള്‍

Published : Mar 16, 2026, 05:57 PM IST
BCCI Awards

Synopsis

ഇഷ്ടതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു സച്ചിൻ ടെൻ‍ഡുൽക്കറുടെ പേര് പറഞ്ഞപ്പോള്‍ അഭിഷേക് യുവരാജ് സിംഹിന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യ വസീം ജാഫറുടെയും വൈഭവ് ബ്രയാൻ ലാറയുടെയും പേരാണ് പറ‍ഞ്ഞത്.

മുംബൈ: ആദ്യം സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ ലോകകപ്പ് താരങ്ങളായ സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും അഭിഷേക് ശര്‍മയും. ബിസിസിഐയുടെ 'നമൻ അവാർഡ്‌സ് 2026' ചടങ്ങിലായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യങ്ങള്‍ക്ക് താരങ്ങൾ രസകരമായ മറുപടി നല്‍കിയത്. ആക്ടീവ സ്കൂട്ടറാണ് താന്‍ ആദ്യം സ്വന്തമാക്കിയ വാഹനമെന്ന് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മ പറഞ്ഞു. സ്കൂട്ടറിലാണ് പരിശീലനത്തിന് പോയിരുന്നത്.

തന്‍റെ ആദ്യ വാഹനം ഒരു വാഗൺ ആർ കാറാണെന്ന് സഞ്ജു വെളിപ്പെടുത്തി. മാരുതി 800 ആയിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആദ്യ വാഹനം. യുവതാരം വൈഭവ് സൂര്യവന്‍ഷിയോടും ഇതേ ചോദ്യം ചോദിച്ചെങ്കിലും താൻ ഇതുവരെ സ്വന്തമായി വാഹനം വാങ്ങിയിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് കൗമാര താരം മറുപടി നൽകി.

ഇഷ്ടതാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു സച്ചിൻ ടെൻ‍ഡുൽക്കറുടെ പേര് പറഞ്ഞപ്പോള്‍ അഭിഷേക് യുവരാജ് സിംഹിന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യ വസീം ജാഫറുടെയും വൈഭവ് ബ്രയാൻ ലാറയുടെയും പേരാണ് പറ‍ഞ്ഞത്. ഇഷ്ട സിനിമ എതാണെന്ന ചോദ്യത്തിന് രജനീകാന്തിന്‍റെ എല്ലാ സിനിമയും ഇഷ്ടമാണെന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ത്രീ ഇഡിയറ്റ്സാണ് തന്‍റെ ഇഷ്ടസിനിമയെന്ന് അഭിഷേക് പറഞ്ഞപ്പോള്‍ ഗോഡ‍്സില്ലയാണ് തനിക്കേറെ ഇഷ്ടപ്പെട്ട സിനിമയെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ദുരന്ധര്‍ ആണ് തന്‍റെ ഇഷ്ട സിനിമയെന്ന് വൈഭവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും; നേർക്കുനേർ പോരില്‍ കേമനാര്?
ഗെയിലിന്റെ റെക്കോര്‍ഡ് ലക്ഷ്യമിടുന്ന വൈഭവ് സൂര്യവംശി; ബോസ് ബേബി തൂക്കുമോ ഐപിഎല്‍