'അടുത്ത കാലത്തൊന്നും സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റാൻ ആർക്കും സാധിക്കില്ല', തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

Published : Sep 18, 2026, 10:38 AM IST
Sanju Samson

Synopsis

തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ നേടിയതോടെ അടുത്ത കാലത്തൊന്നും സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റാൻ ആർക്കും സാധിക്കില്ല.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ പരമ്പരയിലെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയതിന് പിന്നാലെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ചത്. 35 പന്തിൽ രണ്ട് ഫോറും നാല് സിക്സറുമടക്കം 50 റൺസാണ് സഞ്ജു നേടിയത്. ഈ ബാറ്റിംഗ് പ്രകടനം സഞ്ജുവിന് വലിയ ആശ്വാസം നൽകുമെന്നും ടീമിലെ സ്ഥാനം സംബന്ധിച്ച ആശങ്കകൾക്ക് താത്കാലികമായി വിരാമമിടുമെന്നും ചോപ്ര പറഞ്ഞു.

മറുവശത്ത് മറ്റൊരു ബാറ്റർ ആഞ്ഞടിക്കുമ്പോൾ പലപ്പോഴും കൂടെയുള്ളയാൾ അൽപം മങ്ങിപ്പോകാറുണ്ട്. എന്നാൽ സഞ്ജു തന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ നേടിയതോടെ അടുത്ത കാലത്തൊന്നും സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റാൻ ആർക്കും സാധിക്കില്ല. വരും മത്സരങ്ങളിലും ഇതേ ഫോം തുടരാൻ സഞ്ജുവിന് സാധിക്കട്ടെയെന്നും ആകാശ് ചോപ്ര പറഞ്ഞു. 31-കാരനായ സഞ്ജു പരമ്പരയിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 39.00 ശരാശരിയിലും 180.00 സ്ട്രൈക്ക് റേറ്റിലും 117 റൺസാണ് അടിച്ചുകൂട്ടിയത്.

അവസാന മത്സരത്തിൽ വെറും 30 പന്തിൽ നിന്ന് സെഞ്ചുറി നേടി ചരിത്രം കുറിച്ച ഓപ്പണർ അഭിഷേക് ശർമ്മയെയും ആകാശ് ചോപ്ര വാനോളം പുകഴ്ത്തി. ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ടി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡാണ് അഭിഷേക് സ്വന്തമാക്കിയത്. മത്സരത്തിൽ 34 പന്തിൽ 108 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. വീഡിയോ ഗെയിമുകളിൽ പോലും ഇത്രയും ശക്തിയോടെ പന്ത് അടിച്ചുപറത്താൻ സാധിക്കില്ലെന്നും ഒരു വശത്ത് അഭിഷേക് ഫോമിലായാൽ പിന്നെ ബോളിംഗ് നിരയെ പൂർണമായി തകർത്തെറിയുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ചില മത്സരങ്ങളിൽ റൺസ് കണ്ടെത്തിയില്ലെങ്കിലും ടീം എന്തുകൊണ്ടാണ് അഭിഷേകിൽ ഇത്രയധികം വിശ്വസിക്കുന്നതെന്ന് ഈ പ്രകടനം തെളിയിക്കുന്നുവെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. 3 മത്സരങ്ങളിൽ നിന്ന് 76.33 ശരാശരിയിലും 269.41 സ്ട്രൈക്ക് റേറ്റിലും 229 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് പരമ്പരയിലെ താരം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94 റൺസിന് പുറത്തായതോടെ 127 റൺസിന്‍റെ വമ്പൻ വിജയത്തോടെ ഇന്ത്യ പരമ്പര 3-0ത്തിന് സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വൈഭവ് കാത്തിരിക്കേണ്ടി വരും, സഞ്ജുവിനെ ഒഴിവാക്കിയത് കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാന'മെന്ന് ഗംഭീർ
അഭിഷേകിന് സെഞ്ചുറി, ബിഷ്‌ണോയിക്കും നിതീഷിനും മൂന്ന് വിക്കറ്റ് വീതം; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ