'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം

Published : May 05, 2026, 11:14 PM IST
Sanju Samson Century

Synopsis

പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് 66 പന്തില്‍ 114 റണ്‍സടിച്ച് ചെന്നൈയുടെ വിജയം അനായാസമാക്കി.

ദില്ലി: ഐപിഎല്ലില്‍ സഞ്ജു സാംസൺ ഒരിക്കല്‍ കൂടി പട നയിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സഞ്ജു 52 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ യുവതാരം കാര്‍ത്തിക് ശര്‍മ 31 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്(6), ഊര്‍വില്‍ പട്ടേല്‍(17) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് 66 പന്തില്‍ 114 റണ്‍സടിച്ച് ചെന്നൈയുടെ വിജയം അനായാസമാക്കി. ജയത്തോടെ ചെന്നൈ 10 കളിയില്‍ 10 പോയിന്‍റുമായി ആറാം സ്ഥാനത്ത് തുടരുമ്പോല്‍ 10 കളിയില്‍ 8 പോയന്‍റുള്ള ഡല്‍ഹി ഏഴാം സ്ഥാനത്ത് തന്നെയാണ്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 155-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ 159-2.

 

156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. സഞ്ജുവിനും ക്യാപ്റ്റൻ റുരുരാജിനുും ആദ്യ മൂന്നോവറിലും തകര്‍ത്തടിക്കാനായില്ല. നാലാം ഓവറില്‍ റുതുരാജ് മടങ്ങിയതോടെ മൂന്നാമനായി ക്രീസിലെത്തിയ ഊര്‍വില്‍ പട്ടേലാണ് പവര്‍ പ്ലേയില്‍ രണ്ട് സിക്സുകള്‍ പറത്തി ചെന്നൈ ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ ഊര്‍വില്‍ പട്ടേല്‍ പുറത്തായതോടെ സഞ്ജു കടിഞ്ഞാണ്‍ ഏറ്റെടുത്തു.

പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാതെ കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ 22 പന്തില്‍ 22 റണ്‍സ് മാത്രമാണെടുത്തത്. എട്ടാം ഓവറില്‍ കുല്‍ദീപ് യാദവിനെ സിക്സ് അടിച്ച് ഗിയര്‍ മാറ്റിയ സഞ്ജു തൊട്ടടുത്ത ഓവറില്‍ ടി നടരാജനെതിതെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി. കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും അടിച്ച സഞ്ജു 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

 

പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി സഞ്ജു ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അടിച്ചകറ്റി. നടരാജനെറിഞ്ഞ പതിനഞ്ചാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്സും ഒരു ഫോറും പറത്തി സഞ്ജു അതിവേഗം 80കളിലെത്തി. സീസണിലെ മൂന്നാം സെഞ്ചുറി തികക്കാൻ സഞ്ജുവിന് അവസരം ഉണ്ടായിരുന്നെങ്കിലും യുവതാരം കാര്‍ത്തിക് ശര്‍മയുടെ മിന്നലടികള്‍ ചെന്നൈ ജയം വേഗത്തിലാക്കി. ആറ് സിക്സും ഏഴ് ഫോറും പറത്തിയ സഞ്ജു 52 പന്തിലാണ് 87 റണ്‍സടിച്ചത്.

 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെടുത്തത്. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമീര്‍ റിസ്‌വിയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ട്രിസ്റ്റൻ സ്റ്റബ്സ് 31 പന്തില്‍ 38 റണ്‍സെടുത്തു. 11-ാം ഓവറില്‍ 69-5 എന്ന നിലയില്‍ തകര്‍ന്നശേഷമായിരുന്നു റിസ്‌വിയിലൂടെയും സ്റ്റബ്സിലൂടെയും ഡല്‍ഹിയുടെ തിരിച്ചുവരവ്. ചെന്നൈക്കായി നൂര്‍ അഹമ്മദ് 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബാറ്റിംഗ് തകർച്ചക്ക് ശേഷം അടിച്ചുകയറി ഡല്‍ഹി, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഭേദപ്പെട്ട സ്കോര്‍
'എന്നെ ഒരിക്കലും ടി20 കളിക്കാരനായി പരിഗണിച്ചിട്ടില്ല, ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്നുപറഞ്ഞ് മാറ്റി നിര്‍ത്തി', തുറന്നുപറഞ്ഞ് കെ എൽ രാഹുൽ