'അച്ചായാ... നിങ്ങളെ കുറിച്ചോര്‍ത്ത് സന്തോഷമുണ്ട്; ബ്ലൂ ടൈഗേഴ്‌സ് കിരീടം നേടിയതിന് പിന്നാലെ സഞ്ജുവിന്റെ പ്രതികരണം

Published : Sep 08, 2025, 07:01 PM IST
KCL

Synopsis

ബ്ലു ടൈഗേഴ്‌സിനെ നയിച്ചിരുന്നത് സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണായിരുന്നു.

ദുബായ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് നേടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍. സഞ്ജു ആറ് മത്സരങ്ങള്‍ ടീമിന് വേണ്ടി കളിച്ച ശേഷമാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ബ്ലു ടൈഗേഴ്‌സിനെ നയിച്ചിരുന്നത് സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണായിരുന്നു. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.

ഇപ്പോള്‍ കിരീട നേട്ടത്തിന് പിന്നാലെ സാലിയെ കുറിച്ചും ടീമിനെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെയാണ് സഞ്ജു പ്രതികരിച്ചത്. സഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ... ''അച്ചായാ, നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കടുന്നുപ്പോയ വേദനയേറിയ വര്‍ഷങ്ങള്‍ക്ക് ഇപ്പോല്‍ ഫലം ലഭിച്ചിരിക്കുന്നു. സാലി സാംസണ്‍ അവതരിച്ചിരിക്കുന്നു.'' സഞ്ജു കുറിച്ചിട്ടു.

 

 

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കടുവകള്‍ക്ക് ആശംസകളെന്നും സഞ്ജു കുറിച്ചിട്ടു. പ്രധാന പരിശീലകന്‍ റൈഫി വിന്‍സെന്റ് ഗോമസിനേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും പ്രത്യേകം അഭിനന്ദമറിയിക്കുന്നു. കെസിഎല്‍ ഒരുക്കിയതിന് കേരള ക്രിക്കറ്റ് അസോസിയേഷനേയും സഞ്ജു കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ചിട്ടൊള്ളുവെങ്കിലും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരവും സഞ്ജുവാണ്. അതും അഞ്ച് ഇന്നിംഗ്സില്‍ നിന്നും നേടിയത് 30 സിക്സുകള്‍. ഇക്കാര്യത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍ രണ്ടാം സ്ഥാനത്ത്. ആറ് ഇന്നിംഗ്സില്‍ നിന്ന് സല്‍മാന്‍ നേടിയത് 28 സിക്സുകള്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും
കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം