ഹാര്‍ദ്ദിക്കിന്‍റെ പക്വതയോടെയുള്ള പെരുമാറ്റം ആരാധകരുടെയും ഹൃദയം കവര്‍ന്നു. യഥാര്‍ത്ഥ നായകന്‍റെ അടയാളമാണിതെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്.
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യം ഒരു ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു തൊട്ടു പിന്നാലെ വീണ്ടും വമ്പനടിക്ക് ശ്രമിച്ച് പുറത്തായി. ഫീല്‍ഡിംഗിനിറങിയപ്പോഴാകട്ടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്ക നല്‍കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ഡൈവ് ചെയ്ത് കൈപ്പിടിയൊലുക്കിയ സഞ്ജു നിലത്തു വീണപ്പോള്‍ പന്ത് കൈവിടുകയും ചെയ്തു.
മികച്ച ഫീല്‍ഡറായ സഞ്ജു ആനായാസ ക്യാച്ച് നിലത്തിട്ടത് കണ്ട് ആരാധകര്‍ക്കുപോലും വിശ്വസിക്കാനായില്ല. ഐപിഎല്ലില്‍ സഹതാരങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകള്‍ക്ക് ദേഷ്യപ്പെടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ കണ്ടിട്ടുണ്ടെങ്കിലും ഇന്നലെ പക്ഷെ സഞ്ജു ക്യാച്ച് കൈവിട്ടപ്പോഴും ഒരു ചെറു ചിരിയുമായി സഞ്ജുവിനെ ഒന്ന് നോക്കുക മാത്രമെ ഹാര്‍ദ്ദിക് ചെയ്തുള്ളു. നിലത്തു വീണു കിടന്ന സഞ്ജുവിനെ നോക്കി ഒരു ചെറു ചിരി മാത്രം കൊടുത്ത് ഹാര്‍ദ്ദിക് ബൗളിംഗ് എന്‍ഡിലേക്ക് തിരികെ നടന്നു.
സഞ്ജുവിന് തിരിച്ചടി, രണ്ടാം ടി20യില്‍ കളിക്കുന്ന കാര്യം സംശയത്തില്‍
ഹാര്‍ദ്ദിക്കിന്‍റെ പക്വതയോടെയുള്ള പെരുമാറ്റം ആരാധകരുടെയും ഹൃദയം കവര്‍ന്നു. യഥാര്‍ത്ഥ നായകന്‍റെ അടയാളമാണിതെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സഞ്ജു രണ്ടാം മത്സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പാതും നിസങ്കയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സഞ്ജുവിന്‍റെ കാല്‍മുട്ടിനേറ്റ പരിക്കാണ് രണ്ടാം ടി20യില്‍ സഞ്ജുവിന്‍റെ പങ്കാളിത്തം സംശയത്തിലാക്കിയത്. രണ്ടാം ടി20ക്കായി പൂനെയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
പിന്നീട് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്ലൈഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സഞ്ജുവിന്‍റെ കാല്‍ ഗ്രൗണ്ടിലെ പുല്ലില്‍ ഇടിച്ചിരുന്നു. മത്സരശേഷം നടത്തിയ പരിശോധനയില്‍ കാല്‍മുട്ടില്‍ നീരുവന്നതിനാല്‍ സഞ്ജു മെഡിക്കല്‍ സഹായം തേടി. കാല്‍മുട്ടില്‍ പൊട്ടലുണ്ടോ എന്നറിയാന്‍ സ്കാനിംഗിന് വിധേയനാവേണ്ടതിനാലാണ് സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം രണ്ടാം ടി20ക്കായി പൂനെയിലേക്ക് പോവാതിരുന്നത്. സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ സഞ്ജുവിന്‍റെ പരിക്ക് ഗൗരവതരമാണോ എന്ന് വ്യക്തമാവൂ
