
ചെന്നൈ: ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ പലപ്പോഴും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിലയിരുത്തപ്പെട്ടവനാണ് മലയാളി താരം സഞ്ജു സംസണ്‍. ഇതിനിടെ റിഷഭ് പന്ത് ടീമിലെത്തുയും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഫീല്‍ഡറായി ടീമിലെത്താന്‍ കഴിയുമോ എന്നാണ് സഞ്ജു അന്വേഷിക്കുന്നത്.
മുമ്പ് ധോണിക്കൊപ്പം തന്നെ താരതമ്യപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. ആര്‍ക്കും ധോണിയെ പോലെ ആവാന്‍ കഴിയില്ലെന്നാണ് സഞ്ജു പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്ത ക്യാപറ്റനാണ് എം എസ് ധോണി. ഒരാള്‍ക്കും ധോണിയെ പോലെ ആവാന്‍ കഴിയില്ല. ഞാനായിട്ടിരിക്കാണ് എനിക്കിഷ്ടം. തരമത്യം വേണ്ട, സഞ്ജു സാംസണ്‍ എന്നത് ധാരാളമാണ്.'' സഞ്ജു പറഞ്ഞു.
ഈ സീസണിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യമായിട്ടാണ് 26-കാരന്‍ ഐപിഎല്‍ ടീമിനെ നയിക്കുന്നത്. അതിനെ കുറിച്ചും സഞ്ജു പ്രതികരിച്ചു. ''സത്യസന്ധമായി പറയുകയാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം എന്നെ തേടി വരുമെന്ന് കരുതിയതല്ല. ടീം ഉടമ മനോജ് ബദലെയാണ് എന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.'' സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ താരലേലത്തില്‍ വേണ്ടതെല്ലാം ഫ്രാഞ്ചൈസി ചെയ്തുവെന്നും സഞ്ജു പറഞ്ഞു. ടീമിന് വേണ്ട എല്ലാ താരങ്ങളേയും മാനേജ്‌മെന്റ് എടുത്തിട്ടുണ്ട്. എല്ലാ താരങ്ങളും റോള്‍ വലുതാണ് സഞ്ജു വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!