മദ്യക്കമ്പനി ലോഗോ ജഴ്‌സിയില്‍ വേണ്ടെന്ന് മൊയീന്‍ അലി; ആവശ്യം അംഗീകരിച്ച് സിഎസ്‌കെ

Published : Apr 04, 2021, 03:01 PM ISTUpdated : Apr 04, 2021, 03:16 PM IST
മദ്യക്കമ്പനി ലോഗോ ജഴ്‌സിയില്‍ വേണ്ടെന്ന് മൊയീന്‍ അലി; ആവശ്യം അംഗീകരിച്ച് സിഎസ്‌കെ

Synopsis

ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിനുള്ള ടീം കുപ്പായത്തില്‍ നിന്ന് മദ്യക്കമ്പനിയുടെ മുദ്ര നീക്കം ചെയ്യണമെന്ന ഇംഗ്ലീഷ് ക്രിക്കറ്റര്‍ മൊയീന്‍ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗോയാണ് ടീമിന്‍റ ജഴ്‌സിയിലുള്ളത്. 

ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല. ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് അദേഹം തുടര്‍ന്നുപോരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്. 

ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്‌ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് താരം കളിച്ചിരുന്നത്. ആര്‍സിബിയില്‍ 19 മത്സരങ്ങള്‍ കളിച്ച താരം 309 റണ്‍സും 10 വിക്കറ്റും നേടി. മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏപ്രില്‍ പത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ചെന്നൈയെ ധോണിയും ഡല്‍ഹിയെ റിഷഭ് പന്തുമാണ് നയിക്കുന്നത്. 

ഐപിഎല്‍ തുടങ്ങും മുമ്പ് കൊല്‍ക്കത്തയ്‌ക്ക് പ്രഹരം; താരം പരിക്കേറ്റ് പുറത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച