
തിരുവനന്തപുരം: ട്വന്റി 20 ലോകകപ് കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിന്റെ താരവുമായ സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വീകരണം നാളെ. തിരുവനന്തപുരം മംഗലപുരത്ത് പുതുതായി പണിത സ്റ്റേഡിയത്തിന്റെ ഉത്ഘാടന ചടങ്ങിലാണ് സഞ്ജുവിന് ആദരം. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും.
മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ എന്നിവരും കെ സി എ ഭാരവാഹികളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇന്ന് വൈകിട്ട് സഞ്ജുവിന് നൽകാൻ നിശ്ചയിച്ചിരുന്ന ആദരിക്കൽ ചടങ്ങ് റദ്ദാക്കിയിരുന്നു. മംഗലപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ കെസിഎ പണിത സ്റ്റേഡിയമാണ് വൈകിട്ട് ആറിന് ഉത്ഘാടനം ചെയ്യുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരം മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. ചടങ്ങിൽ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും. അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!