Santosh Trophy : വീണ്ടും ഗോള്‍മഴ പെയ്യിച്ച് കേരളം; ആന്‍ഡമാന്‍റെ വലയില്‍ ഒമ്പത് ഗോളുകള്‍

Published : Dec 03, 2021, 02:30 PM ISTUpdated : Dec 03, 2021, 05:51 PM IST
Santosh Trophy : വീണ്ടും ഗോള്‍മഴ പെയ്യിച്ച് കേരളം; ആന്‍ഡമാന്‍റെ വലയില്‍ ഒമ്പത് ഗോളുകള്‍

Synopsis

ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ആന്‍ഡമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയിരുന്നു. 

കൊച്ചി: സന്തോഷ് ട്രോഫി സൗത്ത് സോണ്‍ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാംജയം. ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ആന്‍ഡമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയിരുന്നു. 

ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളിന് മുന്നിലായിരുന്നു. 39-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടിലൂടെ കേരളം മുന്നിലെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് തുടര്‍ച്ചയായി രണ്ട് ഗോള്‍ നേടി കേരളം ലീഡ് മൂന്നാക്കി. ജെസിനാണ് രണ്ട് ഗോളും നേടിയത്. 64ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് ബിബിന്‍ തോമസ് ഒരു ഹെഡറിലൂടെ കേരളത്തിന്റെ നാലാം ഗോള്‍ നേടി. 

അടുത്തത് അര്‍ജുന്‍ ജയരാജിന്റെ ഗോളായിരുന്നു. അര്‍ജുന്‍ പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയില്‍ തുളച്ചുകയറി. 80-ാം മിനിറ്റില്‍ സഫ്‌നാദിലൂടെ ലീഡ് ആറാക്കി. തൊട്ടടുത്ത മിനിറ്റില്‍ നിജോ തന്റെ രണ്ടാം ഗോള്‍ നേടി. 

85-ാം മിനിറ്റില്‍ സല്‍മാന്‍ എട്ടാം ഗോള്‍ നേടി. ഇഞ്ചുറി സമയത്ത് സഫ്‌നാദ് എന്നിവര്‍ ഗോള്‍ നേടിയതോടെ കേരളം 9-0ന്റെ വിജയം ഉറപ്പിച്ചു. അവസാന മത്സരത്തില്‍ കേരളം ഇനി പോണ്ടിച്ചേരിയെ ആണ് നേരിടേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം
സഞ്ജു മിന്നുന്നു, അഭിഷേക് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേ മുതലാക്കി ഇന്ത്യ